
മണിയൻപിള്ള രാജു, ടിനി ടോം | Photo: Mathrubhumi
നടൻ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞ കഥകൾ താൻ പറഞ്ഞുകൊടുത്തതാണെന്ന് ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു. ടിനി ടോം നസീർ സാറിനെ കണ്ടിട്ടുപോലുമില്ല. ഇവന് ഭ്രാന്താണെന്നാണ് തോന്നുന്നതെന്നും മണ്ണിയൻപിള്ള രാജു പറഞ്ഞു. സംവിധായകൻ ആലപ്പി അഷ്റഫുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ മണിയൻപിള്ള രാജു തുറന്നുപറഞ്ഞത്.
'ടിനി ടോം ഒന്നും നസീർ സാറിനെ കണ്ടിട്ടുപോലുമില്ല. ഞാനും അദ്ദേഹവും പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവതുല്യനായ ഒരാളെ മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഞാൻ എത്രയോ അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. വർഷാവർഷം നടക്കുന്ന നസീർ സാറിന്റെ പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ.
ഈ ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് മുമ്പും വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായ ഒരു മനുഷ്യനെക്കുറിച്ച് മോശമായി പറയുന്നു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചുപോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ജനങ്ങൾ ഇവിടെയുണ്ട്. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ഞാൻ അങ്ങിനെ പറയില്ലെന്ന് എല്ലാവർക്കും അറിയാം. രണ്ട് പടം വന്നാൽ ഉടനെ പണ്ട് നടന്ന രീതിയൊക്കെ മറക്കുന്ന ആൾക്കാരാണ് ഇവരൊക്കെ. അങ്ങിനെ ചെയ്യാൻ പാടില്ല', മണിയൻപിള്ള രാജു പറഞ്ഞു.
സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന പരാമര്‍ശമാണ് വിവാദമായത് എന്നാണ് പുറത്തുവരുന്ന വിവരം. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നും ടിനി പറഞ്ഞതായി ആരോപണങ്ങളുയർന്നു. ഈ കാര്യങ്ങളെല്ലാം തന്നോട് പറഞ്ഞത് മണിയൻപിള്ള രാജു ആണെന്നായിരുന്നു ടിനി പറഞ്ഞത്. പിന്നാലെ, സംവിധായകൻ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം, പറഞ്ഞത് വിവാദമായെന്ന് മനസ്സിലായതോടെ വിഷയത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം രംഗത്തെത്തി. ഒരു സീനിയർ നടൻ പറഞ്ഞ കാര്യമാണ് പറഞ്ഞത്. അദ്ദേഹം ഇപ്പോൾ കൈ മലർത്തുകയാണ്. ഒരു രീതിയിലും പ്രേം നസീറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ടിനി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
Content Highlights: Maniyanpilla Raju powerfully criticizes Tiny Tom for his statements astir Prem Nazir
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·