Authored byഅശ്വിനി പി | Samayam Malayalam | Updated: 9 May 2025, 3:06 pm
മസ്തിഷ്‌ക രക്തശ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷത്തോളമായി അമ്മ കോമയില്‍ ആണ് എന്ന് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്
സത്യരാജ് (ഫോട്ടോസ്- Samayam Malayalam) മസ്തിഷ്‌ക രക്തശ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷത്തോളമായി താരപത്‌നി കോമയില്‍ കഴിയുകയാണ്. മകള്‍ ദിവ്യ സത്യരാജ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. അമ്മയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കഴിയുകയാണ് എന്ന് ദിവ്യ പറഞ്ഞിരുന്നു. ഭാര്യയുടെ ട്രീറ്റ്‌മെന്റുകള്‍ കൃത്യമായി പോകുകയാണ് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സത്യരാജും വ്യക്തമാക്കി.
Also Read: മരുന്ന് കൊടുത്ത് കൊടുത്ത് അദ്ദേഹത്തെ കൊന്നു; ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ശ്രീജ രവി, എന്റെ മരണം വരെ ആ വേദനയുണ്ടാവും
സത്യരാജ് അമ്പലങ്ങളില്‍ പോകുകയോ, പൂജകളും വഴിപാടുകളും നടത്തുകയോ ഒന്നും ചെയ്യാത്തതിനാലാണ് കുടുംബത്തില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടായത് എന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് സത്യരാജ് മറുപടി നല്‍കി.
Also Read: കുഞ്ഞ് പിറന്നതിന് ശേഷം അവര്‍ എനിക്ക് മാപ്പ് നല്‍കും എന്ന് കരുതി, പക്ഷേ ക്ഷമിച്ചില്ല; വിശ്വസിച്ച അച്ഛനെയും അമ്മയെയും എതിര്‍ത്ത് വിവാഹം ചെയ്തതിനെ കുറിച്ച് ദേവയാനി
കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുന്നവര്‍ക്കും, സ്ഥിരം പൂജ ചെയ്യുന്നവര്‍ക്കും യാതൊരു അസുഖങ്ങളും വരുന്നില്ലേ, അവരുടെയൊന്നും വീട്ടില്‍ ആരും മരണപ്പെടുന്നില്ലേ, ക്ഷേത്രത്തില്‍ പോകുന്ന എല്ലാവരും സമാധാനവും സന്തോഷവുമായ ജീവിതം മാത്രമാണ് നയിക്കുന്നത് എന്നാണ് സത്യരാജിന്റെ ചോദ്യം. രോഗം ഓരോ അവസ്ഥകളാണ്, അത് വരുമ്പോള്‍ ചികിത്സയാണ് വേണ്ടത്, അത് ഭാര്യയ്ക്ക് നല്‍കുന്നുണ്ട് എന്ന് നടന്‍ വ്യക്തമാക്കി.
ദൈവത്തെ പൂജിക്കാത്തത് കൊണ്ടാണ് നിങ്ങളുടെ ഭാര്യയ്ക്ക് ഇങ്ങനെയായത് എന്ന്; ഭാര്യ കോമയിൽ ആയതിനെ കുറിച്ച് സത്യരാജ്
കുടുംബത്തിനൊപ്പമുള്ള സമയം അത്രയധികം ആസ്വദിക്കുന്ന ആളാണ് താന്‍ എന്ന് സത്യരാജ് പറയുന്നു. ഷൂട്ടിങില്‍ തിരക്കായിരുന്ന കാലത്തും എപ്പോഴും ഭാര്യയും മക്കളും കൂടെ ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിലും അവരോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഹാപ്പിയാണ് എന്ന് സത്യരാജ് പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·