Authored by: അശ്വിനി പി|Samayam Malayalam•15 Jan 2026, 6:15 p.m. IST
മാസങ്ങളായി ധനുഷും മൃണാള്‍ താക്കൂറും തമ്മിലുള്ള പ്രണയ ബന്ധം വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരുടെയും വിവാഹ തിയ്യതിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം
ധനുഷും മൃണാളുംഅടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന, വളരെ ലളിതമായ വിവാഹമായിരിക്കും ചടങ്ങുകള്‍. തീര്‍ത്തും രഹസ്യമാണ് എന്നൊക്കെയുള്ള വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയത്തില്‍ ആരാധകരുടെ ചര്‍ച്ചകളും സജീവമായി.
Also Read: ഈ ദിവസം ഞാന്‍ എത്രത്തോളം ഹാപ്പിയാണ് എന്ന് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്ന് സംയുക്ത, എന്താണ് കാര്യം?33 കാരിയായ മൃണാളിനെ എങ്ങനെ 42 കാരനായ ധനുഷ് വിവാഹം ചെയ്യും, തന്നോളം വളര്‍ന്ന മക്കളുണ്ട് ധനുഷിന് എന്നൊക്കെ പറഞ്ഞാണ് താക്കൂര്‍ ഫാന്‍സ് രംഗത്തെത്തുന്നത്. അതിലെന്താണ് തെറ്റ്, പ്രായവും , നേരത്തെ വിവാഹം കഴിഞ്ഞു എന്ന കാരണവും രണ്ടാമതൊരു വിവാഹത്തിന് തെറ്റേയല്ല. മാത്രമല്ല, ധനുഷ് തമിഴകം കടന്ന് ബോളിവുഡിലും ഹോളിവുഡിലും കഴിവ് തെളിയിച്ച നടനാണെന് ഡി ഫാന്‍സ് പറയുന്നു.
ഇതൊരു സോഷ്യല്‍ മീഡിയ ചര്‍ച്ച എന്നതിനപ്പുറം, യാതൊര അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന ഗോസിപ്പാണ്. ഒരു ഈവന്റില്‍ വച്ചാണ് ധനുഷും മൃണാള്‍ താക്കൂറും ആദ്യമായി പരസ്പരം കണ്ടതും സുഹൃത്തുക്കളായതും. അത് പ്രണയത്തിലേക്ക് വഴിമാറി എന്നാണ് ഗോസിപ്പുകള്‍. ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ പുറത്തുവരികയും, അതില്‍ ധനുഷ് മൃണാളിനോട് കുറച്ചധികം ക്ലോസായി ഇടപഴകുകയും ചെയ്യുന്നത് കണ്ടതോടെയാണ് പ്രണയ ഗോസിപ്പുകള്‍ക്ക് ശക്തി കൂടിയത്.
Also Read: ലക്ഷ്മിയുടെ മകൻ അഭിനവിന് സംഭവിച്ചത്! വിടരും മുൻപേ കൊഴിഞ്ഞുപോയ ഏകമകൻ; കുടുംബത്തെ ആശ്വസിപ്പിച്ച് ആരാധകർ
മാസങ്ങളായി പ്രണയ ഗോസിപ്പുകള്‍ പ്രചരിക്കുമ്പോഴും ധനുഷും മൃണാലും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഗോസിപ്പുകള്‍ താന്‍ ആസ്വദിക്കുന്നതായി മൃണാള്‍ പറഞ്ഞിരുന്നു.
വൃക്കകൾ തകരാറിലാണോ; എങ്ങനെ തിരിച്ചറിയാം, ചർമ്മം നൽകുന്ന 5 സൂചനകൾ
2004 ല്‍ ആണ് ധനുഷിന്റെയും രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തിന്റെയും വിവാഹം കഴിഞ്ഞത്. അന്ന് ധനുഷിന് 21 ഉം ഐശ്വര്യയ്ക്ക് 23 ഉം ആയിരുന്നു പ്രായം. പ്രണയം അറിഞ്ഞ രജിനികാന്ത്, ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാതെ ഇരുവരെയും വിവാഹം കഴിപ്പിക്കുകയായിരുന്നു. യാത്ര, ലിങ്ക എന്നിങ്ങനെ രണ്ട് മക്കളും പിറന്നു. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2022 ല്‍ വേര്‍പിരിഞ്ഞുവെങ്കിലും, നിയമപരമായി ബന്ധം അവസാനിപ്പിച്ചത് 2024 ല്‍ ആണ്. വിവാഹ മോചനം ആവശ്യപ്പെട്ടതും ധനുഷ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.






English (US) ·