02 April 2025, 03:08 PM IST

ഷീല, എമ്പുരാനിൽ മോഹൻലാൽ
എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു. മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു.
അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ദേശീയ തലത്തിൽ തന്നെ റെക്കോഡുകളുടെ പേരിൽ വലിയ ചർച്ചയായി മാറിയിരക്കുകയാണ് എമ്പുരാൻ. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയിൽ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയായി എമ്പുരാൻ റെക്കോഡിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടത്തിലെത്തുന്നത്. റിലീസ് ചെയ്ത് 48 മണിക്കൂറിൽ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
Content Highlights: sheela histrion connected empuraan movie controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·