നടി കിം യൂൻ ഹൈ വിവാഹിതയാകുന്നു, സന്തോഷ വാർത്ത പങ്കുവച്ച് നടിയുടെ ഏജൻസി; ആരാണ് വരൻ?

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam13 Oct 2025, 5:24 pm

ലവ് സ്കൗട്ട് എന്ന കെ ഡ്രാമയിലൂടെ ഏറെ ശ്രദ്ധേയയാമ് കിം യൂൻ ഹേ. നടിയുടെ വിവാഹ വാർത്ത ഏജൻസിയായ ജെ, വൈഡ് കമ്പനി സ്ഥിരീകരിച്ചു

Kim Yoon Hyeകിം യൂൻ ഹൈ
ലവ് സ്കൗട്ട് നടി കിം യൂൻ ഹൈ വിവാഹിതയാകാൻ പോകുന്നു. വിവാഹ വാർത്ത നടിയുടെ ഏജൻസി സ്ഥിരീകരിച്ചു. ഈ മാസം അവസാനം കിം യൂൻ ഹൈ യുടെ വിവാഹം ഉണ്ടാവും എന്നാണ് നടിയുടെ ഏജൻസിയായ ജെ, വൈഡ്-കമ്പനി സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വരൻ സെലിബ്രിറ്റിയല്ല. അതേ സമയം പേരോ വരന്റെ പ്രൊഫഷനോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തിയിട്ടില്ല

ഹലോ. ഞങ്ങൾ ജെ, വൈഡ്-കമ്പനി. നടി കിം യൂൻ ഹൈയെക്കുറിച്ച് ഞങ്ങൾക്ക് ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട്. കിം യൂൻ ഹൈ തന്റെ മുന്നോട്ടുള്ള ജീവിതം പങ്കുവയ്ക്കാൻ, തനിക്കേറ്റവും അനിയോജ്യനായ ആളെ കണ്ടുമുട്ടിയിരിക്കുന്നു. ഒക്ടോബർ 25 ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിയ്ക്കുകയാണ്.

Also Read: 12 വർഷങ്ങൾക്കു ശേഷം വേദയ്ക്കു കൂട്ടായി ഒരാൾ കൂടെ വരുന്നു, സന്തോഷ വാർത്ത പങ്കുവച്ച് ശ്രീകുട്ടി; പക്ഷേ ‍ഞാൻ ഗർഭിണിയല്ല!

സെലിബ്രിറ്റി അല്ലാത്ത വരന്റെയും ഇരു കുടുംബങ്ങളുടെയും പരിഗണനയ്ക്കായി, വിവാഹം സിയോളിലെ ഒരു സ്ഥലത്ത് സ്വകാര്യമായി നടക്കും. വിവാഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയാത്തതിനാൽ, നിങ്ങൾ അത് മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു

കിം യൂൻ ഹൈക്ക് ഇതുവരെയും മാറ്റമില്ലാത്ത സ്നേഹം നൽകിയ എല്ലാവരോടും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ ഒരു ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിലേക്ക് കടക്കുന്ന കിം യൂൻ ഹൈക്ക് നിങ്ങളുടെ ഊഷ്മളമായ അനുഗ്രഹങ്ങളും പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

Also Read: ഞാൻ മരിക്കുകയാണ്, ഇതിനപ്പുറം ഒന്നുമില്ല എന്ന് കരുതി! തിരി‍ഞ്ഞു നോക്കിയപ്പോൾ കണ്ട മുഖം; ഇമോഷണലായി രജിഷ വിജയൻ

വായ്പ എടുത്തവർക്ക് ആശ്വാസം, ഇളവുമായി യുഎസ്


ഒരു നടി എന്ന നിലയിൽ വൈവിധ്യമാർന്ന പ്രോജക്ടുകളിലൂടെ നിങ്ങളിലേക്ക് നല്ല കഥാപാത്രങ്ങളായി ഇനിയും തുടരും എന്ന് കിം യൂൻ ഹൈക്ക് വാക്ക് തരുന്നു. നന്ദി- എന്നാണ് ജെ, വൈഡ് കമ്പനി അറിയിച്ചത്. 34 കാരിയായ നടി നിരവധി കെ ഡ്രാമകളും മ്യൂസിക് ആൽബങ്ങളുമൊക്കെയായി കരിയറിൽ ഏറ്റവും തിരക്കിൽ നിൽക്കുന്ന സമയമാണിത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article