21 April 2025, 02:15 PM IST

ജനനി അയ്യരും സായി റോഷൻ ശ്യാമും | ഫോട്ടോ: Instagram
മലയാളം-തമിഴ് ചലച്ചിത്ര നടി ജനനി അയ്യർ വിവാഹിതയാവുന്നു. വർഷങ്ങളായി നടിയുടെ അടുത്ത സുഹൃത്തായ സായി റോഷൻ ശ്യാം ആണ് വരൻ. പൈലറ്റാണ് സായി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ജനനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അവൻ ഇവൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജനനി അഭിനയരംഗത്തെത്തിയത്. ത്രീ ഡോട്ട്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു. അശോക് സെൽവന്റെ നായികയായി എത്തിയ തെഗിഡി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാചുക, അതേ കൺകൾ, ബലൂൺ, ബഗീര, കൂർമൻ, വേഴം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടു.
സെവൻത് ഡേ, മോസയിലെ കുതിര മീനുകൾ, കൂതറ, ഇത് താൻഡാ പോലീസ് എന്നിവയാണ് ജനനി മലയാളത്തിൽ ചെയ്ത മറ്റുചിത്രങ്ങൾ. നായികവേഷങ്ങൾക്കുപുറമേ സഹനടി വേഷങ്ങളും അവർ അവതരിപ്പിച്ചു. തൊലൈ കാട്ചി, യാക്കൈ തിരി, മുന്നറിവാൻ എന്നീ ചിത്രങ്ങളാണ് ഇനി റിലീസാവാനുള്ളത്.
മൈത്രി എന്ന തമിഴ് വെബ്സീരീസിലും വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് തമിഴ് രണ്ടാം സീസണിലെ തേർഡ് റണ്ണറപ്പും ആയിരുന്നു ജനനി.
Content Highlights: South Indian histrion Janani Iyer, known for her roles successful Tamil and Malayalam films got engaged
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·