നട്ടെല്ലായി നിന്ന പ്രിയപ്പെട്ടവൻ! കപ്പൽ മുങ്ങാതെ പലവട്ടം പിടിച്ചുനിർത്തിയ ആൾ; ഇന്നത്തെ മഞ്ജു ഇങ്ങനെ നില്ക്കാൻ കാരണമായവരിൽ പ്രധാനി
1 week ago
3
Authored by: ഋതു നായർ|Samayam Malayalam•13 Jan 2026, 10:41 americium IST
എന്നും മഞ്ജുവിന് ഒപ്പം നിഴലായി ബിനീഷ് ഉണ്ടാകാറുണ്ട്, മഞ്ജുവിനെ ഇന്നത്തെ മഞ്ജു വാര്യർ ആക്കി മാറ്റിയതിൽ ബിനീഷ്വഹിച്ച പങ്ക് ചെറിയതല്ല
(ഫോട്ടോസ്- Samayam Malayalam)
ഒരു പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒരു സ്ത്രീയെ പോരാടാൻ പഠിപ്പിച്ച ആൾ ആണ് ഇന്ന് സോഷ്യൽ മീഡിയക്ക് ബിനീഷ് ചന്ദ്രൻ. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന വചനം അർത്ഥപൂർണ്ണം ആകുന്നത് മഞ്ജുവിന്റെയും ബിനീഷിന്റെയും കാര്യത്തിലാണ്. ഇരുവരെയും ചേർത്തുവച്ചു ഗോസിപ്പുകൾ പോലും വന്നെങ്കിലും ഇവർ തമ്മിലുള്ള ബന്ധത്തിന് ഒരു വിള്ളലും ഏറ്റില്ല. മഞ്ജുവിന്റെ നിഴലായി, നട്ടെല്ലായി ഒപ്പം നിന്നു. മഞ്ജുവിന്റെ ഓരോ യാത്രയിലും ഒപ്പം നിന്ന് എന്നതിന്റെ അർഥം അവർ അതിജീവിച്ചുവന്ന വഴികളിൽ താങ്ങായി നിന്നു എന്നുകൂടിയാണ്. തന്റെ ജീവിതത്തിൽ അത്രേമേൽ പ്രിയപ്പെട്ട ആളുടെ ജന്മദിനം അപ്പോൾ മഞ്ജുവിന് സ്‌പെഷ്യൽ ആയിരിക്കും. എപ്പോഴും എവിടെ ആണെങ്കിലും എനിക്കായി നിലനിൽക്കുന്നതിന് നന്ദി! എന്നുകൂടി ചേർത്തുവച്ചാണ് മഞ്ജു ബിനീഷിനോട് പിറന്നാൾ ആശംസകൾ അറിയിച്ചത്.