നടൻ ടൊവിനോ, നടിമാരായി നസ്രിയയും റിമയും; 2024-ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

9 months ago 7

Tovino Nazriya Rima

ടൊവിനോ തോമസ്, നസ്രിയ നസീം, റിമ കല്ലിങ്കൽ | ഫോട്ടോ: ബി.മുരളികൃഷ്ണൻ, ജെയ്‌വിൻ ടി. സേവ്യർ, ഷാഫി ഷക്കീർ | മാതൃഭൂമി

തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ARM, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായും സൂക്ഷ്മദർശിനിയിലൂടെ നസ്രിയ നസീമും തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയുമായി. ഡോ. ജോർജ് ഓണക്കൂർ ആയിരുന്നു ജൂറി ചെയർമാൻ.

ചലച്ചിത്ര രചനാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്നം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. നടൻ ജ​ഗദീഷിനാണ് റൂബി ജൂബിലി അവാർഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, നിർമ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകൻ ത്യാഗരാജൻ എന്നിവർക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്കാരങ്ങൾ.

മറ്റുപുരസ്കാരങ്ങൾ

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി
രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ
സഹനടൻ: സൈജു കുറുപ്പ് (ഭരതനാട്യം), അർജുൻ അശോകൻ(ആനന്ദ് ശ്രീബാല)
സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ: ജാഫർ ഇടുക്കി, ഹരിലാൽ, പ്രമോദ് വെളിയനാട്
ബാലതാരം (ആൺ) : മാസ്റ്റർ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
ബാലതാരം (പെൺ): ബേബി മെലീസ (കലാം STD V-B)
തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറിൻ (ഫാമിലി)മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിൻ്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം)
സംഗീത സംവിധായകൻ: രാജേഷ് വിജയ് (മായമ്മ)
പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഓം സ്വസ്തി...ചിത്രം: സുഖിനോ ഭവന്തു)
ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണിൽ - എആർഎം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ - സുഖ്നോ ഭവന്തു)
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ (കൊണ്ടൽ)
ഫിലിം എഡിറ്റർ: കൃഷാന്ത് (സന്തർഷ ഖതാന)
ശബ്ദം: റസൂൽ പൂക്കുട്ടി, ലിജോ എൻ. ജെയിംസ്, റോബിൻ കുഞ്ഞുകുട്ടി (വടക്കൻ)
കലാസംവിധാനം: ഗോകുൽ ദാസ് (ARM)
മേക്കപ്പ് മാൻ: ഗുർപ്രീത് കൗർ, ഭൂബാലൻ മുരളി (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
കോസ്റ്റ്യൂമർ: ജ്യോതി മദ്‌നാനി സിംഗ് (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
ജനപ്രിയ ചിത്രം വർഷം: ARM, (സംവിധാനം: ജിതിൻ ലാൽ)
മികച്ച കുട്ടികളുടെ ചിത്രം: കലാം STD V-B (സംവിധാനം: ലിജോ മിത്രൻ മാത്യു), സ്ഥാനാർത്ഥി ശ്രീക്കുട്ടൻ (സംവിധാനം വിനീഷ് വിശ്വനാഥ്)
മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയിൽക്കാവ്),
മികച്ച പരിസ്ഥിതി ചിത്രം : 1.ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ)
2.ദ് ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)
സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം (സംവിധാനം വിഷ്ണുവർധൻ), 2. ജീവൻ (സംവിധാനം:വിനോദ് നാരായണൻ) 3. ഇഴ (സംവിധാനം സിറാജ് റേസ)
മികച്ച സോദ്ദ്യേശ്യ ചിത്രം: മഷിപ്പച്ചയും കല്ലുപെൻസിലും (സംവിധാനം എം.വേണുകുമാർ),സ്വർഗം (സംവിധാനം രജിസ് ആന്റണി)
മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധർമയോദ്ധാ (സംവിധാനം ശ്രുതി സൈമൺ )
മികച്ച അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്കമൽ ഇന്റർനാഷനൽ, സംവിധാനം രാജ്കുമാർ പെരിയസാമി)
പ്രത്യേക ജൂറി പുരസ്‌കാരം :
സംവിധാനം: ഷാൻ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ.മനോജ് ഗോവിന്ദൻ (ചിത്രം നജസ്), ആദർശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാർ ആർ നായർ (ചിത്രം നായകൻ പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)
തിരക്കഥ : അർച്ചന വാസുദേവ് (ചിത്രം: ഹെർ)

മികച്ച നവാഗത പ്രതിഭകൾ :

സംവിധാനം : വിഷ്ണു കെ മോഹൻ (ചിത്രം: ഇരുനിറം)
അഭിനയം : നേഹ നസ്‌നീൻ (ചിത്രം ഖൽബ്)

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Content Highlights: Kerala State Film Critics Awards 2024 Winners

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article