30 March 2025, 09:54 PM IST

നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ | ഫോട്ടോ: X
ഹോണലൂലു: ഡോ.കിൽഡെയർ, ഷോഗൺ തുടങ്ങിയ ലോക പ്രശസ്ത സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ (90) അന്തരിച്ചു. പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹവായിലെ വൈമനാലോയിരുന്നു അന്ത്യം. നടന്റെ മരണം അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഷോഗൺസ ദ തോൺ ബേഡ്സ് തുടങ്ങിയ പരമ്പരകളിലെ വേഷങ്ങളിലൂടെ മിനി സീരീസുകളുടെ രാജാവ് എന്ന വിശേഷണം ആരാധകർ ചേമ്പർലെയ്ന് നൽകി. 1961-ൽ പുറത്തിറങ്ങിയ ഡോ. കിൽഡെയർ എന്ന ചിത്രത്തിലെ ഡോ. ജെയിംസ് കിൽഡെയർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ അതിപ്രശസ്തനാക്കിയത്. ഷോഗൺ എന്ന പരമ്പരയിലെ ജയിൽപ്പുള്ളിയുടേയും ദ തോൺ ബേഡ്സിലെ കത്തോലിക് പുരോഹിതന്റെയും വേഷങ്ങൾ ചേമ്പർലെയ്നിന്റെ ജീവിതത്തിലെ വഴിത്തിരിവുകളായി.
1983-ലെ 60 ശതമാനം യുഎസ് ടെലിവിഷൻ പുരസ്കാരങ്ങളും ദ തോൺ ബേഡ്സ് വാരിക്കൂട്ടി. 16 എമ്മി നാമനിർദേശങ്ങളും തോൺ ബേഡ്സിന് ലഭിച്ചു. 2003-ൽ, 70-ാം വയസിൽ താൻ ഹോമോ സെക്ഷ്വലാണെന്ന ചേമ്പർലെയ്നിന്റെ തുറന്നുപറച്ചിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2003-ൽ പുറത്തിറങ്ങിയ ഷാറ്റേഡ് ലവ് എന്ന ആത്മകഥയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നടനും സംവിധായകനുമായ മാർട്ടിൻ റാബെറ്റ് ആയിരുന്നു 30 വർഷം അദ്ദേഹത്തിന്റെ പങ്കാളി. 2010-ൽ ഇവർ വേർപിരിഞ്ഞു.
1934 മാർച്ച് 31-ന് കാലിഫോർണിയയിലെ ബെവേർലി ഹിൽസിലായിരുന്നു ചേമ്പർലെയ്നിന്റെ ജനനം.
Content Highlights: Richard Chamberlain, Shogun star, dies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·