നന്നായിട്ട് മദ്യപിയ്ക്കും, ലഹരി ഉപയോഗിക്കും; എന്നെ കണ്ടിട്ട് അങ്ങനെ പറയുന്നവരെ തിരുത്താറില്ല, സിംഗിളാണോ എന്ന ചോദ്യത്തിന് അര്‍ജുന്‍ ദാസിന്റെ മറുപടി

9 months ago 7

Authored byഅശ്വിനി പി | Samayam Malayalam | Updated: 18 Apr 2025, 11:00 am

വിജയിയുടെയും സൂര്യയുടെയും അജിത്തിന്റെയും എല്ലാം വില്ലനായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ ഹീറോ ആണ് അര്‍ജുന്‍ ദാസ്. തന്റെ ലുക്ക് കണ്ട് വിലയിരുത്തുന്നവരെ തിരുത്താറില്ല എന്ന് നടന്‍ പറയുന്നു

Samayam Malayalamഅർജുൻ ദാസ്അർജുൻ ദാസ്
തമിഴ് സിനിമയില്‍ ഇപ്പോള്‍ വില്ലനായും നായകനായും മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് അര്‍ജുന്‍ ദാസ്. കാണാന്‍ ഷാരൂഖ് ഖാനെ പോലെയാണെന്ന് പറഞ്ഞാണ് ആദ്യം ആളുകള്‍ നോട്ടമിട്ടത്, പിന്നീട് ഘനഗംഭീരമായ അര്‍ജുന്‍ ദാസിന്റെ ശബ്ദത്തെയും ആരാധകര്‍ ഇഷ്ടപ്പെട്ടു. ബോളിവുഡ് ആര്‍ജെ ആയിരുന്ന അര്‍ജുന്റെ ശബ്ദം തന്നെയാണ് ഇപ്പോള്‍ അര്‍ജുന്റെ ഐഡന്റ്റ്റി.

എന്നാല്‍ ലുക്ക് കണ്ടിട്ട് അര്‍ജുനെ ജഡ്ജ് ചെയ്യുന്നവരും ഉണ്ട്. ചില സിനിമകളില്‍ വില്ലനായി അഭിനയിച്ചതുകൊണ്ടും, നീട്ടി വളര്‍ത്തിയ മുടിയുമൊക്കെ കണ്ട് നന്നായി മദ്യപിക്കുന്ന ആളാണ്, ലഹരിയും ഉപയോഗിക്കും, കണ്ടാലറിയില്ലേ എന്ന് പറയുന്നവരുണ്ട്. അങ്ങനെ പറയുന്നവരെ ഞാന്‍ തിരുത്താന്‍ നില്‍ക്കാറില്ല. എനിക്കൊപ്പം പെരുമാറുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിലാവും ഞാന്‍ എങ്ങനെയുള്ള ആളാണ് എന്ന്, അടുത്തറിയാവുന്നവര്‍ക്കും അറിയാം. അതുകൊണ്ട് തിരുത്താറില്ല. മാത്രമല്ല, ജീവിതത്തില്‍ മദ്യപിക്കാത്ത ആളാണ് താന്‍ എന്നും അര്‍ജുന്‍ പറയുന്നു.


Also Read: 12 വര്‍ഷം പ്രണയിച്ചിട്ടാണ് കല്യാണം കഴിച്ചത്, പക്ഷേ കല്യാണം കഴിഞ്ഞ് 3 ദിവസം കഴിയുമ്പോഴേക്കും മടുത്തു, ഹണിമൂണിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്ന് സെല്‍വമണി

ജാഡയാണ്, തലക്കനമാണ്, സംസാരിക്കില്ല, സീരിയസാണ് എന്നൊക്കെ കരുതുന്നവരും ഉണ്ട്. അടുത്ത് വന്ന് സംസാരിച്ചാലല്ലേ അതറിയാവൂ. ഇത് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അതിനെയും കാര്യമാക്കുന്നില്ല, എനിക്ക് വരേണ്ടത് വരും എന്നാണ് അര്‍ജുന്റെ വിശ്വാസം.

അര്‍ജുന്‍ ദാസ് സിംഗിളാണ്, കല്യാണം കഴിക്കുന്നില്ലേ എന്നൊക്കെയാണ് സ്ത്രീ ആരാധകര്‍ക്ക് അറിയേണ്ടത്. ഇത് ഞാന്‍ ഇപ്പോള്‍ നിരന്തരം നേരിടുന്ന ചോദ്യമാണ് എന്ന് അര്‍ജുന്‍ പറയുന്നു. ആര് കല്യാണം കഴിഞ്ഞാലും എന്നെ ടാഗ് ചെയ്യുന്നവരും ഉണ്ട്. അത് ഞാനിപ്പോള്‍ സിംഗിള്‍ ആണ്. മിംഗിള്‍ ആവാന്‍ താത്പര്യവുമില്ല. കല്യാണം കഴിക്കുന്ന ഐഡിയയും എനിക്കിപ്പോള്‍ ഇല്ല. ഇനിയിപ്പോള്‍ നെറ്റിയില്‍ എഴുതി ഒട്ടിക്കേണ്ടി വരും, ഞാന്‍ സിംഗിള്‍ ആണ് എന്ന്.

നന്നായിട്ട് മദ്യപിയ്ക്കും, ലഹരി ഉപയോഗിക്കും; എന്നെ കണ്ടിട്ട് അങ്ങനെ പറയുന്നവരെ തിരുത്താറില്ല, സിംഗിളാണോ എന്ന ചോദ്യത്തിന് അര്‍ജുന്‍ ദാസിന്റെ മറുപടി


ആദ്യമൊക്കെ വീട്ടുകാരും ചോദിക്കുമായിരുന്നു എന്താണ് നിന്റെ പരിപാടി, കല്യാണം കഴിക്കുന്നില്ലേ എന്നൊക്കെ. പിന്നെ അവരും നിര്‍ത്തി. ഇപ്പോള്‍ മുത്തശ്ശിക്കാണ് നിര്‍ബന്ധം. പക്ഷേ മുത്തശ്ശിയെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ ഞാന്‍ കരിയറിനെയാണ് ഏറ്റവും അധികം ഫോക്കസ് ചെയ്യുന്നത് എന്ന് വീട്ടുകാര്‍ക്കറിയാം. അത്രയും സപ്പോര്‍ട്ടാണ് അവര്‍- അര്‍ജുന്‍ ദാസ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article