നയന്‍താരയ്ക്ക് വിഘ്‌നേശ് ശിവന്‍ നല്‍കിയ പിറന്നാല്‍ സമ്മാനം, 200 കോടി ആസ്തിയുള്ള ആള്‍ക്ക് ഇതിലും വലുത് എന്ത്?

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam19 Nov 2025, 9:40 am

എന്റെ ഉയിരും ഉലകവുമാണ് നയന്‍താര, അതാണ് മക്കള്‍ക്കും ആ പേര് തന്നെയിട്ടത് എന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാള്‍ക്ക് പിറന്നാള്‍ സമ്മാനം കൊടുക്കുമ്പോഴും കുറഞ്ഞു പോകില്ലല്ലോ

nayan wikkiനയൻതാരയ്ക്ക് വിഘ്നേശ് നൽകിയ പിറന്നാൾ സമ്മാനം
നയന്‍താരയും -വിഘ്‌നേശ് ശിവനും ഇപ്പോള്‍ തമിഴകത്തെ മാതൃകാ ദമ്പതികള്‍ ആയിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രണയ നിമിഷങ്ങളും, കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നയന്‍താരയുടെ ജന്മദിനം ആയിരുന്നു ഏറ്റവുമൊടുവിലത്തെ വിശേഷം. ഇന്നലെ നവംബര്‍ 18 ന് ആയിരുന്നു സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നാല്‍പത്തിയൊന്നാം ജന്മദിനം. ഇന്റസ്ട്രിയിലുള്ളവരും സുഹൃത്തുക്കളും ആരാധകരുമെല്ലാം നയന് ബര്‍ത്ത് ഡേ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

എന്റെ തങ്കമാണ് നയന്‍ എന്നാണ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ എപ്പോഴും പറയാറുള്ളത്. അപ്പോള്‍ പിന്നെ തങ്കത്തിനുള്ള ബര്‍ത്ത് ഡേ വിഷസും, സമ്മാനവും എല്ലാം അല്പം സ്‌പെഷ്യല്‍ ആയിരിക്കുമല്ല. അതെ, നയന്‍താരയ്ക്ക് വിഘ്‌നേശ് നല്‍കിയത് പത്ത് കോടി വിലമതിക്കുന്ന കാറാണ്. പുതിയ കാറിന്റെ ചിത്രങ്ങളും, അതിനൊപ്പമുള്ള മനോഹരമായ കുടുംബ നിമിഷങ്ങളും വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

Also Read: ചെയ്യില്ല എന്ന് വാശിയായിരുന്നു നയന്‍താരയ്ക്ക്, ഷാരൂഖ് ഖാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം ചെയ്ത സിനിമ!

റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടര്‍ ആണ് സമ്മാനം നല്‍കിയത്. ആഗ്രഹം പോലെ ജീവിക്കൂ.. എന്റെ ഉയിരിന് ജന്മദിനാശംസകള്‍. നീ പിറന്ന ദിവസം ഒരു വരമാണ്. ഭ്രാന്തമായി, അഘാധമായി, സത്യസന്ധമായി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്റെ അഴകിയേ. നിന്റെ വലിയ ഉയിരിന്റെയും കുട്ടി ഉയിരിന്റെയും ഉലകിന്റെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹം.

നിറഞ്ഞ ഹൃദയത്തോടെയും സ്‌നേഹത്തോടെയും ഈ പ്രപഞ്ചത്തിനും സര്‍വ്വ ശക്തനായ ദൈവത്തോടും നന്ദ പറയുന്നു, എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങള്‍ നല്‍കി നമ്മളെ അനുഗ്രഹിക്കുന്നതിന്. എപ്പോഴും സമൃദ്ധമായ സ്‌നേഹവും പോസിറ്റീവിറ്റിയ്ക്കും ശുദ്ധ മനസ്സും മാത്രം- പോസ്റ്റിനൊപ്പം വിഘ്‌നേശ് ശിവന്‍ കുറിച്ചു.

USCIS പരിശോധിക്കുന്ന 3 'ചെറിയ' തെറ്റുകൾ എന്തെല്ലാം? വിശദമായി അറിയാം


സൗത്ത് ഇന്ത്യയിന്‍ ഏറ്റവും സമ്പന്നയായ നടിമാരില്‍ ഒരാളാണ് നയന്‍താര . സിനിമ അഭിനയത്തിലൂടെയുള്ള വരുമാനം മാത്രമല്ല, പ്രൊഡ്യൂസറും, റസ്റ്റോറന്റ്, സ്‌കിന്‍ കെയര്‍ പ്രൊഡക്ട്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നിങ്ങനെ പല ബിസിനസ്സുകളിലൂടെയുള്ള വരുമാനവും നയനുണ്ട്. 200 കോടിയോളം ആസ്തിയുണ്ട് നയന് എന്നാണ് കണക്കുകള്‍. അതേ സമയം ആദ്യമായിട്ടല്ല നയന്‍താരയ്ക്ക് വിഘ്‌നേശ് ശിവന്‍ ഇത്രയും വില വരുന്ന സമ്മാനം നല്‍കുന്നത്. നേരത്തെ ഒരു ജന്മദിനത്തിന് ബെന്‍സ് കാര്‍ ആയിരുന്നു സമ്മാനിച്ചത്. ആ ഗാരേജിലേക്ക് ത്‌ന്നെയാണ് ഈ പുതിയ റോള്‍സ് റോയിസും ചെന്നു കയറുന്നത്. ഇത് കൂടാതൈയും നിരവധി ആഡംബര കാറുകള്‍ നയനും വിക്കിയ്ക്കുമുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article