നയൻതാരയ്ക്ക് സംഭവിച്ചത് അബദ്ധം​! ഗജിനിയിലെ ആ റോൾ എനിക്ക് വന്നതാണ്, ഞാൻ നോ പറഞ്ഞു എന്ന് സോണി അ​ഗർവാൾ

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam15 Oct 2025, 2:41 pm

സൂര്യയും അസിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ​ഗജിനി എന്ന ചിത്രത്തിലെ തന്റെ വേഷം പറഞ്ഞ് പറ്റിച്ചതുകൊണ്ട് ചെയ്തതാണ് എന്ന് നയൻതാര നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്

sonia agarwal Nayantharaനയൻതാര | സോണിയ അഗർവാൾ
തമിഴകത്ത് മാത്രമല്ല, പാൻഇന്ത്യൻ സിനിമകൾ സജീവമല്ലാത്ത കാലത്തു തന്നെ, പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച സിനിമയാണ് എആർ മുരുഗദോസ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം. അസിനും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. അപ്പോഴും നായിക അസിൻ തന്നെയായതും, നടിയുടെ ബോളിവുഡ് ഭാവിക്ക് ഗുണം ചെയ്തു

എന്നാൽ അസിന്റെയും സൂര്യയുടെയും എല്ലാം കരിയർ മാറ്റി മറിച്ച ചിത്രം നയൻതാരയ്ക്ക് വിപരീതമായ ഫലമാണ് ഉണ്ടാക്കിയത്. ചിത്രത്തിൽ രണ്ട് നായികമാരാണ്, അസിനൊപ്പമുള്ള നായികാ വേഷമാണ്, അസിന്റെ കഥാപാത്രം മരിച്ചു പോകും, പിന്നെ താനാണ് നായിക എന്നൊക്കെ പറഞ്ഞാണ് എ ആർ മുരുഗദോസ് നയൻതാരയെ കൊണ്ട് ഗജിനി ഏറ്റെടുപ്പിച്ചത്. മുരുദോസ് എന്ന പേരും, സൂര്യയുടെ നായിക വേഷവും എന്ന നിലയിൽ നയൻതാര ഏറ്റെടുക്കുകയും ചെയ്തു.

Also Read: ലവ് യു പൊണ്ടാട്ടീ; പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മാധവൻ, സരിതയെ കുറിച്ച് പറഞ്ഞത്; ഞാനാണ് ഭാഗ്യവാൻ!

എന്നാൽ സിനിമ റിലീസ് ആയപ്പോഴാണ് തനിക്ക് പറ്റിയ അമളി നയൻതാര തിരിച്ചറിഞ്ഞത്. വെറുമൊരു ഗ്ലാമർ പ്രദർശനത്തിന് വേണ്ടി മാത്രം എന്നത് പോലെ സൈഡ് റോളായിരുന്നു നയൻതാരയ്ക്ക്. ഇക്കാര്യം അന്ന് നയൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ് അത് എന്നും, പറഞ്ഞു പറ്റിച്ച മുരുഗദോസിനൊപ്പം ഇനിയൊരിക്കലും ഒന്നിച്ച് പ്രവൃത്തിക്കില്ല എന്നും നയൻ വ്യക്തമാക്കി.

എന്നാൽ ഈ സിനിമയിൽ നിന്ന് രക്ഷപ്പെട്ടു പോയ ആളാണ് സോണിയ അഗർവാൾ . കാതൽ കൊണ്ടേൻ, 7ജി റെയിൻബോ കോളനി പോലുള്ള സിനിമകളിലൂടെ ഏറെ ശ്രദ്ധേയയായ നടി സോണിയ അഗർവാളിനായിരുന്നു ഈ വേഷം ആദ്യം വന്നത്. എന്നാൽ ചെയ്യില്ല എന്ന് നടി അപ്പോൾ തന്നെ വ്യക്തമായി പറയുകയും ചെയ്തത്രെ.

അഴിഞ്ഞാടി കേരളാ ബോളര്‍മാര്‍; തകര്‍ന്നടിഞ്ഞ് മഹാരാഷ്ട്ര


അസിൻ ചെയ്ത വേഷം ആണെങ്കിൽ ഓകെ, രണ്ടാമത് പറഞ്ഞ റോളിനോട് എനിക്ക് താത്പര്യമില്ല എന്ന് സോണിയ അഗർവാൾ മുരുഗദോസിനോട് വ്യക്തമായി പറഞ്ഞു. നല്ലൊരു സ്ക്രിപ്റ്റ് ആണ് ഗജിനിയുടേത്, ആ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല എന്നതിൽ എനിക്ക് കുറ്റബോധമുണ്ട്, പക്ഷേ ആ കതാപാത്രം ചെയ്യാത്തതിൽ ഒരു തരി കുറ്റബോധവും ഇല്ല, അത് എന്റെ നല്ല തീരുമാനമായിരുന്നു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു- എന്നാണ് സോണിയ അഗർവാൾ പറഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article