'നരിവേട്ട' മുതല്‍ 'കുണ്ടന്നൂരിലെ കുത്സിതലഹള' വരെ; ഈയാഴ്ച ഒടിടിയിലെത്തിയ മലയാള സിനിമകൾ

6 months ago 6

moonwalk narivetta

പ്രതീകാത്മക ചിത്രം | Photo: Facebook/ Sony LIV, JioHotstar Malayalam

തീയേറ്ററിലെ മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തു. ടൊവിനോ തോമസ് നായകനായ 'നരിവേട്ട', ലിജോ ജോസ് പെല്ലിശ്ശേരി നിര്‍മാണത്തില്‍ പങ്കാളിയായ 'മൂണ്‍വാക്ക്', ഇന്ദ്രജിത്തും അനശ്വരയും പ്രധാനകഥാപാത്രങ്ങള അവതരിപ്പിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍', 'കുണ്ടന്നൂരിലെ കുത്സിതലഹള' എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്.

മൂണ്‍വാക്ക്

ഒരുകൂട്ടം പുതുമുഖ പ്രതിഭകള്‍ പ്രധാനകഥാപാത്രങ്ങളായ 'മൂണ്‍വാക്ക്' ചൊവ്വാഴ്ച മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ജിയോഹോട്‌സ്റ്റാറില്‍ കാണാം. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മിച്ച ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തത്‌. ബ്രേക്ക് ഡാന്‍സിനെ അതിരറ്റ് സ്‌നേഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാരായ കൗമാരക്കാരുടെ കഥയാണ് 'മൂണ്‍വാക്ക്' പറയുന്നത്.

നരിവേട്ട
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ്‌ മനോഹര്‍ സംവിധാനംചെയ്ത 'നരിവേട്ട' കഴിഞ്ഞദിവസം ഒടിടിയില്‍ സ്ട്രീമിങ് അരംഭിച്ചു. ചിത്രം സോണി ലിവില്‍ കാണാം. മുത്തങ്ങ ഭൂസമരത്തിനെതിരായ പോലീസ് നടപടി പ്രമേയമാവുന്ന ചിത്രമാണ് 'നരിവേട്ട'. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടപ്പോഴാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാനകഥാപാത്രമായ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. ചിത്രം കഴിഞ്ഞദിവസം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍

ദീപുകരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാനവേഷങ്ങളില്‍ എത്തിയ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍' വെള്ളിയാഴ്ചയാണ് ഒടിടിയിലെത്തിയത്. മനോരമ മാക്‌സില്‍ ചിത്രം കാണാം. റൊമാന്റിക് കോമഡി ഴോണറില്‍പ്പെടുന്ന ചിത്രമാണിത്.

കുണ്ടന്നൂരിലെ കുത്സിതലഹള

ലുക്മാന്‍ അവറാന്‍ നായകനായി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് 'കുണ്ടന്നൂരിലെ കുത്സിതലഹള'. കഴിഞ്ഞവര്‍ഷം തീയേറ്ററിലെത്തിയ ചിത്രം ഏറെ വൈകിയാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. സൈനാ പ്ലേയില്‍ ചിത്രം കാണാം.

Content Highlights: Watch the latest Malayalam movies online! Stream Narivetta, Moonwalk, Mr. & Mrs. Bachelor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article