നരേന്ദ്രമോദിയുടെ ബയോപിക് 'മാ വന്ദേ'; ഉണ്ണി മുകുന്ദന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

4 months ago 4

narendra modi biopic maa vande unni mukundan

ഉണ്ണിമുകുന്ദന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്റർ, 'മാ വന്ദേ' പ്രഖ്യാപന പോസ്റ്റർ | Photo: Special Arrangement

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നരേന്ദ്രമോദിയായി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനം പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം. ആണ്.

നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയവൈഭവത്തിലൂടെ, നരേന്ദ്രമോദിയായി ഉണ്ണി മുകുന്ദന്‍ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ്. ക്രാന്തി കുമാര്‍ സി.എച്ച്. ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നരേന്ദ്രമോദിയുടെ ജീവിത യാത്രയെ ചിത്രീകരിക്കുന്ന 'മാ വന്ദേ' യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുക. കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള നരേന്ദ്രമോദിയുടെ യാത്രയാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുക. അമ്മ ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും.

അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നത്. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മിക്കും. ചിത്രത്തിലൂടെ മുന്നോട്ട് വെക്കാന്‍ പോകുന്ന, 'ഒരു അമ്മയുടെ ഇച്ഛാശക്തി എണ്ണമറ്റ പോരാട്ടങ്ങളെക്കാള്‍ വലുതാണ്' എന്ന കേന്ദ്ര സന്ദേശം പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ്.

ഛായാഗ്രഹണം: കെ.കെ. സെന്തില്‍കുമാര്‍ ഐഎസ്‌സി, സംഗീതം: രവി ബസ്രൂര്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, ആക്ഷന്‍: കിങ് സോളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ടിവിഎന്‍ രാജേഷ്, കോ-ഡയറക്ടര്‍: നരസിംഹ റാവു എം, മാര്‍ക്കറ്റിങ്: വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

Content Highlights: New poster of `Maa Vande`, a movie connected PM Modi's beingness starring Unni Mukundan, released connected his birthday

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article