'നല്ല അച്ഛനാണെന്ന് അഭിമാനത്തോടെ പറയും', മകൻ ലിംഗക്കൊപ്പം ചുവടുവെച്ച് ധനുഷ്

4 months ago 4

dhanush lad   linga

ധനുഷ് മകൻ ലിംഗക്കൊപ്പം| ഫോട്ടോ: Instagram/@ life_of_aakash

തന്റെ മൂന്നാം സംവിധാന സംരംഭമായ 'ഇഡ്‌ലി കടൈ'യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ചെന്നൈയിൽ വെച്ചുനടന്ന 'ഇഡ്‌ലി കടൈ'യുടെ ഓഡിയോ ലോഞ്ചിൽ മകൻ ലിംഗയോടൊപ്പം വേദിയിൽ ചുവടുവെക്കുന്ന ധനുഷിൻ്റെ വീഡിയോ ശ്രദ്ധനേടുകയാണ്.

അച്ഛനും മകനും വേദിയിൽ ഒന്നിച്ച് ചുവടുവെച്ച നിമിഷങ്ങൾ ആരാധകരും ഏറ്റെടുത്തു. സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറിനൊപ്പം ധനുഷ് ഉണ്ടായിരുന്നപ്പോഴാണ് ലിംഗ ഒപ്പം ചേർന്നത്. 'എൻജാമി തന്ധാനെ' എന്ന ഗാനത്തിനാണ് ധനുഷും ലിംഗയും ചേർന്ന് ചുവടുവെച്ചത്. ഒരുമിച്ച് നൃത്തം ചെയ്ത ശേഷം ധനുഷ് മകന്റെ മുഖത്ത് തഴുകുന്നതും വീഡിയോയിൽ കാണാം. ലിംഗ അച്ഛന്റെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുമ്പോൾ ധനുഷ് മകനെ തടയുന്നുണ്ട്.

നടൻ, സംവിധായകൻ, നിർമാതാവ് തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കുന്ന താരത്തിന് സ്വന്തം പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്..ആദ്യം ഓർമ വരുന്നത് ഒരു നല്ല അച്ഛനായായ തന്നെയാണെന്നായിരുന്നു ധനുഷിൻ്റെ മറുപടി. 'പല കാര്യങ്ങളിലും എന്നെക്കുറിച്ച് അഭിമാനമുണ്ടെന്ന് പറയാൻ എനിക്കിഷ്ടമല്ല, പക്ഷെ ഞാൻ ഒരു നല്ല അച്ഛനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും'- അദ്ദേഹം പറഞ്ഞു. അച്ഛൻ്റെ വാക്കുകളോട് കൈയ്യടിച്ച് ചിരിച്ചുകൊണ്ട് മകൻ പ്രതികരിക്കുന്നുണ്ട്.

വണ്ടർബാർ ഫിലിംസിന്റെയും ഡോൺ പിക്ചേഴ്സിന്റെയും സഹകരണത്തോടെയാണ് 'ഇഡ്‌ലി കടൈ'.യുടെ സംവിധാനവും നിർമ്മാണവും. ഒക്ടോബർ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ നായകനും ധനുഷ് തന്നെയാണ്. നിത്യാ മേനോൻ, അരുൺ വിജയ്, ഷാലിനി പാണ്ഡേ, സത്യരാജ്, ആർ. പാർത്ഥിബൻ, പി. സമുദ്രക്കനി, രാജ്കിരൺ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം. സംഗീത സംവിധായകന്‍ ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി എത്തുന്നതും ധനുഷാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രത്തിന്റെ സംവിധാനം.

Content Highlights: Dhanush's Heartwarming Moment with Son astatine 'Idli Kadai' Audio Launch

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article