Authored by: ഋതു നായർ|Samayam Malayalam•7 Nov 2025, 2:14 pm
ഇൻഡസ്ട്രിയിൽ ഉള്ളവരും ആയി അടുത്ത ബന്ധമുണ്ട് നവ്യ നായർക്ക് എന്നാൽ മേതിൽ ദേവികയും ആയുള്ള ഇത്രയും ഡീപ്പ് റിലേഷനെ കുറിച്ച് അധികമാർക്കും അറിയാൻ സാധ്യതഇല്ല
നവ്യ നായർ മേതിൽ ദേവിക(ഫോട്ടോസ്- Samayam Malayalam)ഈ മനോഹരമായ നെക്ലസ് നൽകിയതിന് നന്ദി, ദേവിക ചെച്ചീ. ഇത് കൈയ്യിൽ കിട്ടിയപ്പോൾ ഞാൻ ഒരു കുഞ്ഞു കുട്ടിയെപ്പോലെ അത്രയും ആവേശത്തിലായി. ഇത് എനിക്ക് ഈ ലോകത്തിൽ ഏറ്റവും വിലപെട്ടതായി തോന്നുന്നു; നവ്യ കുറിച്ചു. മുൻപും മേതിൽ ദേവികയും നവ്യയും ആയുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങൾ നവ്യ പങ്കുവച്ചിരുന്നു. അന്നുമുതലാണ് ഇവർക്ക് ഇടയിൽ ഇത്രയും ഡീപ്പ് ആയ ഒരു ബന്ധം ഉണ്ടെന്ന് തന്നെ മനസിലാകുന്നത്. രണ്ടുപേരും നൃത്തത്തെ പ്രാണൻ ആയി കരുതുന്നവർ ആണ്. ഒരിക്കൽ നവ്യയുടെ മാതംഗിയിൽ ദേവിക നൃത്തം അവതരിപ്പിച്ചിരുന്നു. വര്ഷങ്ങളുടെ ബന്ധം ഉണ്ട് ഇരുവർക്കും ഇടയിൽ എന്നതാണ് മറ്റൊരു സത്യം.
ഒരിക്കൽ ദേവിക തന്റെ ചിത്രങ്ങൾ എടുത്തതിനെ ക്കുറിച്ചും നവ്യ കുറിച്ചിരുന്നു.
മേതിൽ ദേവിക എന്ന നർത്തകി പകർത്തിയ ചിത്രങ്ങൾ. സാധാരണ ഞങ്ങൾ സ്ത്രീകൾ തന്നെക്കാൾ സൗന്ദര്യമുള്ളവരടെ ചിത്രങ്ങൾ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങൾ എടുത്തത് , ഞാനും ഒരു മലയാളി, വരികൾക്കിടയിലൂടെ വായിക്കാൻ ഒരു സുഖം. പുരുഷന്മാർ എന്റെ ചിത്രങ്ങൾ പലപ്പോഴായി ഇങ്ങനെ കാൻഡിഡ് എന്ന് വിളിക്കാവുന്നവ പകർത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങൾ എടുക്കുന്നത് എന്നായിരുന്നു നവ്യ കുറിച്ചത്.
കഥ ഇന്നു വരെ എന്ന സിനിമയിലൂടെ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയയിൽ മകനൊപ്പം സ്ഥിരതാമസം ആക്കിയിരിക്കുകയാണ് ദേവിക.





English (US) ·