നസീറിൻ്റെ അമ്മയായും ഭാര്യയായും എത്തിയ പൊന്നമ്മ! ഏകമകളും ആലുവയിലെ വീടും ഇപ്പോൾ; പൊന്നമ്മയുടെ ഓർമ്മയിൽ പ്രിയപെട്ടവർ

4 months ago 6

Authored by: ഋതു നായർ|Samayam Malayalam20 Sept 2025, 11:04 am

തന്റെ പ്രിയപ്പെട്ട ശ്രീപാദത്തിൽ അന്ത്യനിദ്ര. പതിനാലാം വയസിൽ അഭിനയത്തിന് തുടക്കം കുറിച്ച പൊന്നമ്മ ആറുപതിറ്റാണ്ടോളം മലയാള സിനിമയിൽ തിളങ്ങിനിന്ന്

kaviyoor ponnamma s archetypal  decease  day  her girl  aluva sreepadam location  present  present  is the implicit   factsകവിയൂർ പൊന്നമ്മ(ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമയിലെ സ്നേഹനിധിയായ അമ്മ ആരാണ് എന്ന് ചോദിച്ചാൽ നിസ്സംശയം ആരാധകർ പറയും അത് കവിയൂർ പൊന്നമ്മ ആണെന്ന്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. സംഗീതത്തിൽ അരങ്ങേറ്റം കഴിഞ്ഞ പൊന്നമ്മ ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങളിൽ എത്തിത്തുടങ്ങി.

പ്രേം നസീറിന്റെയും സത്യന്റെയും അമ്മ വേഷത്തിൽ എത്തിയ പൊന്നമ്മ നസീറിന്റെ ഭാര്യയായും അഭിനയിച്ചിരുന്നു. മോഹൻലാലിനെ പ്രസവിച്ചില്ലെങ്കിലും തന്റെ മകനെപ്പോലെ എന്ന് ഒരു നൂറാവർത്തി അവർ പറഞ്ഞിട്ടുണ്ട്. ഏകമകൾ ആണ് റിയൽ ലൈഫിൽ പൊന്നമ്മക്ക് ബിന്ദു. അവർ അമേരിക്കയിൽ ഭർത്താവിനും മക്കൾക്കും ഒപ്പം സെറ്റിൽഡ് ആണ്. ഈ കഴിഞ്ഞ സെപ്റ്റംബർ 20 ന് ആണ് പൊന്നമ്മയുടെ വിയോഗം.

ഒരു വര്ഷം പിന്നിടുമ്പോൾ ആ ഓർമ്മക്ക് മുൻപിൽ പ്രണാമം അർപ്പിക്കുകയാണ് എല്ലാവരും. മോഹൻലാലും ദിലീപും അടക്കം നിരവധി താരങ്ങൾ ആണ് ആ ഓർമ്മക്ക് മുൻപിൽ സ്നേഹപ്പൂക്കൾ നിറയ്ക്കുന്നത്.

ALSO READ : പുലർച്ചെ നാല് മണിക്ക് ഉണരുന്ന കാവ്യ! ആ രണ്ടുദിവസം എനിക്ക് മാത്രമുള്ളതാണ്; കാവ്യയുടെ രീതികളും ചിട്ടകളും

1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ(1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ച താരം 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു. നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം


എപ്പോഴും വലിയ പൊട്ട് ധരിച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ വാത്സല്യം നിറഞ്ഞ സംസാരത്തിൽ മാത്രമേ പൊന്നമ്മയെ മലയാളികൾ കണ്ടിട്ടുള്ളൂ. ഒരിക്കൽ സുബ്ബലക്ഷ്മിയുടെ ഗാനസുധ കാണാൻ പോയ കുഞ്ഞു പൊന്നമ്മയുടെ മനസ്സിൽ പതിഞ്ഞ വൈര മൂക്കുത്തി, വൈര വള, പട്ടുസാരി തല നിറയെ പൂ ഒക്കെ ചൂടി, വലിയ പൊട്ടൊക്കെ വച്ചിരിക്കുന്ന സുബ്ബലക്ഷ്മിയുടെ രൂപം. അന്ന് പൊന്നമ്മയ്ക്ക് എട്ടുവയസ്സ് ആണ്. തനിക്കും ഇതുപോലെ പാടാൻ കഴിയണം എന്ന് ഉളളിൽ ആഗ്രഹിച്ചു. വൈരങ്ങളും മറ്റും നമുക്ക് താങ്ങാൻ കഴിഞ്ഞല്ലെങ്കിലും ഈ പൊട്ട് എങ്കിലും ഉണ്ടാകണ്ടെ. അങ്ങനെ വന്നതാണ് പൊന്നമ്മയുടെ ആ വലിയ പൊട്ട്. അവസാന യാത്രയിലും ആ പൊട്ട് പ്രിയപ്പെട്ടവർ മായ്ച്ചുകളഞ്ഞില്ല.

ALSO READ : അച്ഛൻ കൂടെയില്ലാത്ത എന്റെ ആദ്യപിറന്നാൾ! അച്ഛന്റെ ഓർമ്മകളാണ് എനിക്ക് ഈ ദിവസത്തിൽ സാന്ത്വനം


ഏകമകൾ ബിന്ദുവിനെ പോലെ തന്നെയാണ് പൊന്നമ്മയുടെ അനുജത്തി രേണുകയുടെ മകൾ നിധിയേയും പൊന്നമ്മ സ്നേഹിച്ചത്. നിധിയുടെ പഠനകാലം മുഴുവനും പൊന്നമ്മക്ക് ഒപ്പം ആലുവയിലെ വീട്ടിൽ ആയിരുന്നു. ആലുവ പുഴ ഓരത്ത് ചേർന്നുനിൽക്കുന്ന മനോഹരമായ ബംഗ്ളാവിൽ ആയിരുന്നു അവസാനകാലത്തും പൊന്നമ്മ. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം എങ്കിലും അന്ത്യവിശ്രമം കൊള്ളുന്നത് ആലുവയിലെ തന്റെ പ്രിയപ്പെട്ട ശ്രീപാദം വീട്ടിൽ പുഴയരികത്തായിട്ടാണ്.
Read Entire Article