നസ്ലിനുമായുള്ള അനാവശ്യ താരതമ്യങ്ങൾ നടത്താതിരിക്കൂ! ഇനിയിങ്ങനെയങ് ശക്തമായി, വിശ്വാസത്തോടെ മുൻപോട്ട് പോവട്ടെ; കുറിപ്പ്

2 months ago 4

Authored by: ഋതു നായർ|Samayam Malayalam26 Oct 2025, 3:48 pm

കഴിവിനൊത്ത തിരക്കഥ തിരഞ്ഞെടുക്കാനാകാതെ അയാൾ ഒന്ന് ഡൌൺ ആയി പോയി. പക്ഷെ ഇനി നസ്ലിനുമായി താരതമ്യം ചെയ്യരുത്. ഇനിയും അദ്ദേഹം ശക്തമായി തന്നെ തിരിച്ചുവരും

nellikkampoyil nighttime  riders mathew thomas anu chandra shared her thought   connected  mathews actingമാത്യു തോമസ്(ഫോട്ടോസ്- Samayam Malayalam)
മാത്യു തോമസിനെ നായകനാക്കി നൗഫൽ അബ്ദുള്ള സംവിധാനം ചെയ്ത ' നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മാത്യുവിന്റെ അഭിനയത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പാണു വൈറൽ ആയി മാറുന്നത്.അനുചന്ദ്ര പങ്കിട്ട കുറിപ്പ്

മാത്യു തോമസ് . നസ്ലിൻ തരംഗത്തിനിടയിൽ മുങ്ങി പോയ നടനാണ് മാത്യു എന്നാണ് ഏറെ നാളായുള്ള സോഷ്യൽമീഡിയ പരാതികൾ. പക്ഷെ മാത്യുവിന് എതിരായുള്ള ഇത്തരം ചർച്ചകൾ ഏറെ അന്യായമായിരുന്നു. മാത്യു ചെയ്ത ജോലി, അയാളുടെ പ്രകടനശൈലി, കലാപ്രതിഭ - ഇവയെല്ലാം സ്വതന്ത്രമായി വിലയിരുത്തപ്പെടേണ്ട കാലത്ത് നസ്ലിന്റെ പേരിൽ മാത്യുവിന്റെ മൂല്യം കുറച്ചു കാണിക്കുന്നത് ശരിക്കും അന്യായം തന്നെയായിരുന്നു. എന്റെ അഭിപ്രായത്തിൽ, മാത്യുവിന്റെ സിനിമ തിരഞ്ഞെടുപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. ചെയ്യുന്ന കഥാപാത്രങ്ങൾ, തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകൾ, ഇവയിൽ കൂടുതൽ സൂക്ഷ്മതയും വൈവിധ്യവുമുണ്ടായിരുന്നെങ്കിൽ - മാത്യു മുന്നേക്ക് മുന്നേ തന്നെ ഡിമാൻഡ് ഉള്ള നടനായി പോയേനെ.

ALSO READ നൂറ സിംഗപ്പെണ്ണ്! ആദിലയും മോശമല്ല; രണ്ടുപേരും കൂടി നേടാൻ പോകുന്നത് ലക്ഷങ്ങൾ; നൂറ ഫൈനൽ ഫൈവിൽ ഒരാൾ ആകുമ്പോൾ

കുമ്പളങ്ങിയിലെ ‘ബോണി’ എന്നത് ഏതൊരു തുടക്കക്കാരനും കിട്ടാവുന്ന സ്വപ്നതുല്യമായ കഥാപാത്രമായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ ജെയ്സൺ‘ ഓൾ ടൈം കോമഡി കഥാപാത്രമാണ്. മാത്യുവിന് ലഭിച്ച ഈ രണ്ട് കഥാപാത്രങ്ങളും, ഒരു പുതുമുഖക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങൾ തന്നെയായിരുന്നു. ‘ ലിയോ ’ യിലെ കഥാപാത്രം അയാളുടെ കരിയറിലെ തന്നെ ഏറ്റവും ഭാഗ്യം കൊടുത്ത കഥാപാത്രമാണ് . പക്ഷെ അതിനപ്പുറം എവിടെയാണ് മാത്യു എന്ന് ചോദിച്ചാൽ, കഴിവിനൊത്ത തിരക്കഥ തിരഞ്ഞെടുക്കാനാകാതെ അയാൾ ഒന്ന് ഡൌൺ ആയി പോയി.

പക്ഷെ അതിനെ നസ്ലിനുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ഇരുവരുടെയും യാത്രയും, വളർച്ചയും, പാതകളും പൂർണ്ണമായും വേറിട്ടതാണ്. വളർന്നു വരുന്ന കലാകാരന്മാരെ നന്നായി വളരാനായി മൂല്യവത്തായ പ്രകടനം കൊണ്ടാണ് സ്വതന്ത്രമായി വിലയിരുത്തേണ്ടത്. അല്ലാതെ താരതമ്യത്തിന്റെ സമ്മർദങ്ങൾ സൃഷ്ടിച്ചല്ല. അതിനാൽ, വളരുന്ന കലാകാരന്മാരെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അന്യായവും നിഷേധാത്മകവുമായ പ്രവൃത്തിയാണ്, ഇത് ശരിയായ വിമർശനമോ പിന്തുണയോ നൽകുന്നില്ല. മാത്യുവിന്റെ കാര്യത്തിലും അത്‌ തന്നെയാണ് റിയാലിറ്റി.

ഏതായാലും ഇന്നലെയാണ് ‘ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ’ കാണുന്നത്. അല്പക്കാലം ഒന്ന് ഡൌൺ ആയ മാത്യു ഒന്നുയർന്നു വന്നു എന്ന് പറയാം. കഥാപാത്രത്തിന്റെ സ്വാഭാവിക വികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള മാത്യുവിന്റെ കഴിവാണ് സിനിമയുടെ ഹൈലൈറ്റ്. മാത്യുവിനെ ഇങ്ങനെ കണ്ടപ്പോൾ സന്തോഷവും ആത്മാർത്ഥമായ അഭിമാനവും തോന്നി. മാത്യു വീണ്ടും തന്റെ ഇടം നല്ല രീതിയിൽ തിരിച്ചു പിടിക്കുന്നത് പോലെ അനുഭവപ്പെട്ടു. മാത്യു ഇനിയിങ്ങനെയങ് ശക്തമായി, വിശ്വാസത്തോടെ മുൻപോട്ട് പോവട്ടെ.

അവന്റെ കഴിവും പ്രതിഭയും കൂടുതൽ തെളിഞ്ഞുകൊണ്ട്, ആരാധകരെ സന്തോഷിപ്പിക്കുകയും തന്റെ ഇടം ഉറപ്പാക്കുകയും ചെയ്യട്ടെ. അതിനിടയിൽ നസ്ലിനുമായുള്ള അനാവശ്യ താരതമ്യങ്ങൾ നടക്കാതിരിക്കട്ടെ.
അതേ..പ്രേക്ഷകർ ഒന്ന് മാത്രം ചെയ്താൽ മതി, മാത്യുവിനെയും മറ്റുള്ളവരെയും സ്വതന്ത്രമായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക. അല്ലെങ്കിലും, വളർന്ന് വരുന്ന കലാക്കാരന്മാരോട് നമ്മളത്രയൊക്കെ നീതി കാണിച്ചേ മതിയാകൂ.

Read Entire Article