Authored by: ഋതു നായർ|Samayam Malayalam•13 Dec 2025, 8:12 americium IST
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മീനാക്ഷിയുടെ വിവാഹ കാര്യം. ഇതേകുറിച്ച് ഒരിക്കൽ ദിലീപിനോട് തന്നെ ചോദ്യം എത്തി
മീനാക്ഷി ദിലീപ്(ഫോട്ടോസ്- Samayam Malayalam)വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ ഒടുവിൽ അച്ഛൻ കുറ്റമുക്തൻ ആയതിന്റെ സന്തോഷവും കാണാൻ കഴിയും. അതേസമയം മീനാക്ഷി പങ്കുവച്ച സ്റ്റാറ്റസിൽ ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ വന്ന വരികൾ ആണ് ആരാധകർക്ക്കൂടുതൽ ആകാംക്ഷ കൂട്ടിയത്, മീനാക്ഷിക്ക് കല്യാണം ആയോ എന്നായിരുന്നു ചോദ്യങ്ങൾ. നാലാളറിയേ കൈപിടിക്കും തിരു നാടകശാലയിൽ ചേർന്നുനിൽക്കും എന്ന ഗാനത്തിന്റെ ഒപ്പം ആണ് മീനാക്ഷി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതോടെ മീനാക്ഷിക്ക് വിവാഹം ആയോ എന്നായി ചിലരുടെ സംശയം. പക്ഷേ മുൻപൊരിക്കലും ഇതേപോലെ മീനാക്ഷിയുടെ വിവാഹകാര്യം പ്രചരിച്ചിരുന്നു .
ഞാനും സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞത്. ഞാൻ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങൾ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല; എന്നാണ് മീനാക്ഷിയുടെ വിവാഹകാര്യം പ്രചരിച്ചതിനെ കുറിച്ച് മുൻപ് ദിലീപ് നൽകിയ മറുപടിസജിത്തും സുജിത്തും ചേർന്നാണ് മീനാക്ഷിയെ ഒരുക്കിയത്. കാവ്യാ മാധവന്റെ ബ്രാൻഡിൽ മുൻപും Meenakshi Dileep മോഡൽ ആയി എത്തിയിട്ടുണ്ട്. ഇത്തവണയും ആ ബ്രാൻഡിൽ നിന്നുള്ള വേഷമാണ് മീനാക്ഷി ധരിച്ചത്.
ALSO READ: എനിക്ക് കാവ്യയെ അത്രേം ഇഷ്ടാ, എന്റെ വീടിന്റെ അടുത്താ താമസം; ഇടക്കിടക്ക് സംസാരിക്കും; വിശേഷങ്ങൾ പങ്കിട്ട് പ്രിയങ്ക
പഠനത്തിനുശേഷം എംഡി ചെയ്യുകയാണ് താരം എന്നാണ് സൂചന. വിദേശയാത്ര ഒക്കെ കഴിഞ്ഞിട്ടു അടുത്തിടെയാണ് തിരികെ മീനാക്ഷി ജോലിയിൽ പ്രവേശിച്ചത്. അച്ഛന്റെ പുത്തൻ സിനിമ ഭ ഭഭബയുടെ പ്രമോഷനിലും മീനാക്ഷി സജീവമാണ്.





English (US) ·