Authored by: ഋതു നായർ|Samayam Malayalam•30 Nov 2025, 1:17 pm
ഹരിപ്പാടുകാരിയാണ് നവ്യ. സന്തോഷ് മേനോൻ ചങ്ങനാശ്ശേരിക്കാരനും. ഈ അടുത്താണ് പുതിയ വീടിന്റെ തറക്കല്ലിടൽ കർമ്മം കൂടി സന്തോഷും അമ്മയും ചേർന്നുനടത്തിയത്
സന്തോഷ് മേനോൻ &നവ്യ നായർ(ഫോട്ടോസ്- Samayam Malayalam)താരങ്ങൾ ആയതുകൊണ്ടുതന്നെ അവരുടെ പ്രൈവസി അറിയാനുള്ള ത്വര തന്നെയാണ് ഇവരുടെ ഓരോ പോസ്റ്റുകളും ഒന്നുവിടാതെ പിന്തുടരാൻ സോഷ്യൽ മീഡിയയെ പ്രേരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു നവ്യയുടെയും സന്തോഷിന്റെയും ഏക മകൻ സായി കൃഷ്ണക്ക് പിറന്നാൾ ദിനം. പതിനഞ്ചുവയസ് ആയി സായിക്ക്. മകന്റെ ഓരോ പിറന്നാളും അത്യാഡംബരപൂർവ്വം തന്നെ അച്ഛനും അമ്മയും എന്ന നിലയിൽ നവ്യയും സന്തോഷ് മേനോനും ആഘോഷിച്ചിരുന്നു, എന്നാൽ ഈ വർഷത്തെയും കഴിഞ്ഞവര്ഷത്തെയും പിറന്നാൾ അതിൽ നിന്നും തീർത്തും വ്യത്യസ്‍തമായിരുന്നു.കഴിഞ്ഞവർഷം ഒരു പ്രത്യേക രീതിയിൽ ആയിരുന്നു മകന്റെ പിറന്നാൾ ദിനം നവ്യ ആഘോഷിച്ചത്. ഇത്തവണ അടുത്ത സുഹൃത്തുക്കളും സായിയുടെ കൂട്ടുകാരും മാത്രം പങ്കെടുത്ത ഒരു ബെർത്ത് ഡേ ആഘോഷം. എന്നാൽ അവിടെയൊന്നും സന്തോഷ് എത്തിയിരുന്നില്ല. നാട്ടിൽ അമ്മയ്‌ക്കൊപ്പം പുതുയ വീടിന്റെ തറക്കല്ലിടൽ നടത്തിയിരുന്നു സന്തോഷ് മേനോൻ. ഒപ്പം ശബരിമാലയിൽ ദർശനം നടത്താനും അദ്ദേഹം പോയിരുന്നു. എന്നാൽ നാട്ടിൽ ഉണ്ടായിട്ടും മകന്റെ പിറന്നാൾ ദിനം എന്തുകൊണ്ടാണ് അദ്ദേഹം എത്താഞ്ഞത് എന്നായിരുന്നു സോഷ്യൽ മീഡിയ കണ്ടെത്തൽ. അതേസമയം അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം.
ALSO READ: ലിപ്സ്റ്റിക് ഇട്ടത് ഇത്രവലിയ കുറ്റമാണോ! ആ വൈറൽ സെൽഫിക്ക് എന്തിന് അംബികയെ കുറ്റം പറയണം; സോഷ്യൽ മീഡിയ സപ്പോർട്ട് അംബികക്ക്
നിരവധി ഗോസിപ്പുകൾക്ക് മറുപടി എന്നോണമായിരുന്നു നവ്യയുടെ നൃത്തം കാണാൻ സന്തോഷിന്റെ അമ്മ എത്തിയത്. ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ നിലനിൽക്കുമ്പോൾ ഇവരുടെ സ്നേഹ സമാഗമം സോഷ്യൽ മീഡിയ ഇടത്തിൽ വലിയ ചർച്ചകൾക്ക് പോലും വഴി വച്ചിരുന്നു, ഒപ്പം ഇവരെ ചുറ്റിപറ്റിവന്ന ഗോസിപ്പുകൾക്ക് ഒരു കടിഞ്ഞാൺ ഇടുന്നത് പോലെ ആയിരുന്നു ആ വീഡിയോ വൈറൽ ആയതും.





English (US) ·