Authored by: അശ്വിനി പി|Samayam Malayalam•1 Dec 2025, 3:42 pm
കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണി കൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാജിക് മഷ്‌റൂംസ്.
മാജിക് മഷ്റൂംസ്അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷന്‍. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചര്‍ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: എനിക്കീ കല്യാണം കഴിച്ച മണ്ടന്മാരേയും കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ടന്മാരേയും ഇഷ്ടമല്ല'; ഖജുരാഹോ ഡ്രീംസ് ടീസര്‍ എത്തിശങ്കര് മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ദേശീയ ദിനത്തിന് ജോലി ചെയ്താൽ അധിക വേതനം എങ്ങനെ നേടിയെടുക്കാം? പ്രവാസികൾ അറിയേണ്ടത്
സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ജോണിക്കുട്ടി ചിത്രസംയോജനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്നത് നാദിര്‍ഷയും. പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവാ, ഷിജി പട്ടണം, ഗാനരചന ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദു കൃഷ്ണന്‍ ആര്‍, റിറെക്കോര്‍ഡിംഗ് മിക്‌സര്‍ ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരന്‍, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാന്‍സ് സിറ്റി, മേക്കപ്പ് പി.വി ശങ്കര്‍, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടര്‍ സ്‌റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനര്‍ രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ സിറാജ് മൂണ്‍ബീം, സ്റ്റില്‍സ് അജി മസ്‌കറ്റ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, പബ്ലിസ്റ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·