Authored by: ഋതു നായർ|Samayam Malayalam•10 Nov 2025, 12:33 pm
തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ് പ്രശസ്തൻ ആകുന്നത്. കരൾ രോഗവുമായി ഏറെ നാളായുള്ള പോരാട്ടത്തിൽ ആയിരുന്നു അദ്ദേഹം ഇടക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടിയിരുന്നു.
(ഫോട്ടോസ്- Samayam Malayalam)അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണവാർത്ത ആരാധകരെയും പ്രിയപെട്ടവരെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തി. ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് അദ്ദേഹം ഒരു വീഡിയോയും അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
വീഡിയോ വൈറൽ ആയതോടെ ധനുഷ് 5 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് രംഗത്ത്ത് വന്നിരുന്നു , ഹാസ്യനടൻ കെപിവൈ ബാലയും അഭിനയിനെ സഹായിച്ചുകൊണ്ട് രംഗത്ത് എത്തി. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും, സിനിമാ മേഖലയിൽ തിരിച്ചുവരാനുള്ള നിശ്ചയ ദാർഢ്യത്തോടെ അഭിനായ് രോഗാവസ്ഥയിലും ചില പുതിയ സിനിമകളിൽ അഭിനയിച്ചിരുന്നു.അടുത്തിടെ നടന്ന ഒരു ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനിടെ, തന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയും തന്റെ ആരോഗ്യം ദിനംപ്രതി വഷളാകുകയാണെന്ന് പറയുകയും ചെയ്തിരുന്നു, ഇത് ആരാധകരെ ഏറെ ദുഃഖത്തിൽ ആക്കിയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെക്കുറിച്ചു നിരവധി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ആരാണ് അഭിനയ് എന്ന് മനസിലാകാത്തവർക്ക് വേണ്ടി
2002 ൽ കസ്തൂരി രാജ സംവിധാനം ചെയ്ത ധനുഷ് നായകനായ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് നടൻ അഭിനയ് തമിഴ് ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെയാണ് വലിയൊരു ആരാധകവൃന്ദത്തെ ലഭിച്ചത്. സ്വാഭാവിക അഭിനയത്തിലൂടെയും സൗമ്യമായ മുഖഭാവങ്ങളിലൂടെയും ആണ് വിസ്മയ് യുവ ആരാധകരുടെ ഹൃദയം കീഴടക്കിഎത്തും. പിന്നീട്, 'ജംഗ്ഷൻ', 'സിംഗാര ചെന്നൈ', 'പൊൻമേഗലൈ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായി മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ സിനിമകളിലും അദ്ദേഹം എത്തിയതോടെ വലിയ ആരാധകരെ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അഭിനയ് ഇൻഡസ്ട്രിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. വിജയ് ചിത്രമായ 'തുപ്പാക്കി'യിൽ വില്ലനായി അഭിനയിച്ച വിദ്യുത് ജംവാളിന് ശബ്ദം നൽകിയത് അദ്ദേഹമായിരുന്നു . അതുപോലെ, സൂര്യയുടെ 'അഞ്ചാൻ', കാർത്തിയുടെ 'ബയ്യ', നിരൂപക പ്രശംസ നേടിയ 'കാക്ക മുട്ടൈ' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലെ ചില പ്രധാന കഥാപാത്രങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. 15-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടും, സമീപ വർഷങ്ങളിൽ അദ്ദേഹത്തിന്റെ സിനിമാ അവസരങ്ങൾ കുറഞ്ഞു. ഇത് അദ്ദേഹത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരുന്നു അങ്ങനെയാണ് ചികിത്സയ്ക്കായി പണം തേടി സോഷ്യൽ മീഡിയയിൽ എത്തിയതും.





English (US) ·