നാൽപത്തിരണ്ടാം വയസ്സിൽ അമ്മയാകാൻ കത്രീന, കുഞ്ഞ് ജനിച്ചാലുടൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തേക്കും

4 months ago 5

16 September 2025, 07:47 AM IST

Katrina Kaif and Vicky Kaushal

കത്രീന കൈഫും വിക്കി കൗശലും | ഫോട്ടോ: ANI

മുംബൈ: ബോളിവുഡ് താരം കത്രീന കൈഫ് അമ്മയാവുന്നു. ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നുമാണ് റിപ്പോർട്ട്. 42-ാം വയസ്സിലാണ് കത്രീന അമ്മയാവാൻ ഒരുങ്ങുന്നത്.

കുഞ്ഞ് ജനിച്ചാലുടൻ കത്രീന സിനിമയിൽനിന്ന് ദീർഘ അവധിയെടുക്കുമെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. കുഞ്ഞിന്റെ കാര്യങ്ങൾ നേരിട്ട് നോക്കി വളർത്തുന്ന അമ്മയാകാനാണ് ആഗ്രഹിക്കുന്നതെന്ന് കത്രീന നേരത്തേ സൂചിപ്പിച്ചിരുന്നു.

2021-ൽ രാജസ്ഥാനിൽവെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരും ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Katrina Kaif to Take Extended Break from Films Following Childbirth: Sources

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article