11 September 2025, 03:54 PM IST

കൂട്ടിക്കൽ ജയചന്ദ്രൻ | ഫോട്ടോ: Facebook
കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വൈകാരികമായ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു.ഒരൊറ്റ സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹം കൊണ്ട് മാത്രമാണ് ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണം വരെ നിങ്ങള്‍ക്ക് മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.
നിങ്ങളോട് പങ്ക് വയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരു കാര്യവും ചെയ്തിട്ടുമില്ല. നാട്ടുകാരിലും കൂട്ടുകാരിലും ഭാര്യയൊഴിച്ച് കുറേ വീട്ടുകാരിലും ചിലര്‍ ഇരിക്കപ്പൊറുതിയില്ലാതെ കീഴ്മേല്‍ മറിയുകയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.
'കൂടെ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല! എന്നിട്ടും, ഈ അസൂയാമേധ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' തുടങ്ങി അസാധ്യമായ വിജയങ്ങളുള്‍പ്പടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും. ദ്രോഹിച്ചവരെയും!'
'ഇതെല്ലാം എഴുതാന്‍ കാരണം, ആരും അറച്ചു പോവുന്ന മാരകമായ ആരോപണം ഏല്‍പ്പിച്ചിട്ടും, നിങ്ങളില്‍ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്.' ജയചന്ദ്രന്‍ പറഞ്ഞു.
Content Highlights: Actor Kootikal Jayachandran shares an affectional connection connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·