'നിങ്ങളുടെ ഓം ശാന്തി ഓശാനയും പ്രേമവും എനിക്കിഷ്ടമാണ്'; നിവിൻ പോളിയോട് പവൻ കല്യാൺ

4 months ago 6

03 September 2025, 03:16 PM IST

Pawan Kalyan and Nivin Pauly

പവൻ കല്യാൺ, നിവിൻ പോളി | ഫോട്ടോ: Facebook, സാജൻ വി. നമ്പ്യാർ | മാതൃഭൂമി

ഴിഞ്ഞദിവസമായിരുന്നു ആന്ധ്രാ പ്രദേശിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രികൂടിയായ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ജന്മദിനം. ചലച്ചിത്ര മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാളാശംസകൾ അറിയിച്ചത്. ഇക്കൂട്ടത്തിൽ നടൻ നിവിൻ പോളിയും ഉണ്ടായിരുന്നു. നിവിന്റെ പിറന്നാളാശംസയ്ക്ക് പവൻ കല്യാൺ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.

'പിറന്നാൾ ആശംസകൾ. താങ്കൾക്ക് ജീവിതത്തിലുടനീളം ആരോഗ്യവും സന്തോഷവും നേരുന്നു. നിസ്വാർത്ഥമായ സേവനത്തിലൂടെ നിങ്ങൾക്ക് ഇനിയും മാറ്റമുണ്ടാക്കാൻ കഴിയട്ടെ' എന്നായിരുന്നു നിവിൻ പോളിയുടെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പവൻ കല്യാൺ നിവിൻ പോളിക്ക് നന്ദിയറിയിച്ചത്. 'താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. കഥാപാത്രങ്ങൾക്ക് നിങ്ങൾ നൽകുന്ന ഊഷ്മളതയെ ഞാൻ എപ്പോഴും ആരാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓം ശാന്തി ഓശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങൾ', എന്നാണ് പവൻ കല്യാൺ പറഞ്ഞത്.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവം മായ ആണ് നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അജു വർ​ഗീസാണ് ചിത്രത്തിലെ മറ്റൊരു താരം. പ്രീതി മുകുന്ദനാണ് നായിക. ആദിത്യൻ ചന്ദ്രശേഖർ സംവിധാനംചെയ്യുന്ന മൾട്ടിവേഴ്സ് മന്മഥൻ എന്ന സൂപ്പർ ഹീറോ ചിത്രവും അരുൺ വർമ ഒരുക്കുന്ന ബേബി ​ഗേൾ, നയൻതാര നായികയാവുന്ന ഡിയർ സ്റ്റുഡന്റ്സ് എന്നിവയും നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സാഹോ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സുജീത് സംവിധാനം ചെയ്യുന്ന ഒജി ആണ് പവൻ കല്യാണിന്റേതായി വരാനുള്ളത്. ചിത്രം ഈ മാസം 25-ന് തിയേറ്ററുകളിലെത്തും. പ്രിയങ്കാ മോഹനാണ് നായിക. ആർആർആർ എന്ന ചിത്രം നിർമ്മിച്ച ഡിവിവി പ്രൊഡക്ഷൻ ആണ് ഒജിയുടെ നിർമിക്കുന്നത്. ഒജിയിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Pawan Kalyan Praises Nivin Pauly's Acting, Appreciates Birthday Wish

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article