നിങ്ങൾ എപ്പോൾ ഒന്നിക്കും എന്ന ആരാധകരുടെ ചോദ്യം, ജിനിന്റെ സോളോ കൺസേട്ടിൽ ബിടിഎസ് താരങ്ങൾ ഒന്നിക്കുമോ?

2 months ago 4

Authored by: അശ്വിനി പി|Samayam Malayalam29 Oct 2025, 10:27 am

ബിടിഎസ് താരങ്ങളുടെ ഒത്തുചേരലിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അത് എപ്പോൾ എന്ന ചോദ്യത്തിനിടയിൽ പുതിയ ലൈവ് വീഡിയോ പ്രതീക്ഷ നൽകുന്നു

bts jin soloബിടിഎസ് ജിൻ
ബിടിഎസിന്റെ ഏഴ് താരങ്ങളും വീണ്ടും ഒരുമിച്ച് ഒരു സ്റ്റേജിൽ എത്തുക, അവരെ ഒരുമിച്ച് കാണുക എന്നത് മൂന്നാല് വർഷങ്ങളായുള്ള ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷം ഏഴുപേരിൽ പലരും സോളോ കൺസേർട്ടുകൾ നടത്തിയിരുന്നു. അതിന് പിന്തുണയ്ക്കാൻ മറ്റുള്ളവർ എത്തിയിരുന്നു എങ്കിലും ഒരുമിച്ചായിരുന്നില്ല. അത് എപ്പോൾ സംഭവിക്കും എന്ന് കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്

ഇപ്പോഴിതാ ജിനിന്റെ സോളോ എൻകോർ കൺസേർട്ടിൽ ഏഴുപേരും ഒന്നിച്ചേക്കാം എന്ന സൂചനകൾ. വരുന്ന വീക്കെന്റിൽ ആണ് ജിനിന്റെ സോളോ എൻകോ‍ർ കൺസേർട്ട് നടക്കാൻ പോകുന്നത്, അതിനിടയിൽ ജിൻ തന്റെ പ്രാക്ടീസ് സെക്ഷനിൽ നിന്ന് ഒരു ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. അതിൽ ജിനിനൊപ്പം ജെ ഹോപിനെയും ജങ്കൂക്കിനെയും കാണാം. ഇതാണ് ആരാധകർക്ക് പ്രതീക്ഷ നൽകിയത്.

Also Read: 7 ബെഡ് റൂമുകളും, 13 ബാത്രൂമുകളും ഒരുപാട് വാക്ക്-ഇൻ കോസറ്റുകളുമുള്ള സോഫിയ വെർഗാരയുടെ 166 കോടിയുടെ ബംഗ്ലാവ്!

ജിനിന്റെ സോളോ കൺസേർട്ടിൽ ജെ ഹോപ്പും ജങ്കൂക്കും പങ്കെടുക്കുന്നത് കൊണ്ടാണ് ഇരുവരും പ്രാക്ടീസ് സെക്ഷനിൽ എത്തിയത്. അല്ലെങ്കിൽ എന്തിന് വരണം എന്ന് ചോദിച്ചുകൊണ്ടൊക്കെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ. ജെ ഹോപ്പും ജങ്കൂക്കും മാത്രമല്ല, ജിമിനും ആർ എമ്മും വിയും സുഗയും കൂടെ ജിന്നിന് പിന്തുണ നൽകി ഷോയിൽ പങ്കെടുക്കണം, അതാണ് തങ്ങളുടെ ആഗ്രഹം എന്ന് പറഞ്ഞാണ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുന്നത്.

നാല് ദിവസമായിട്ടാണ് കൺസേർട്ട് നടക്കുന്നത്, താൻ ഏതെങ്കിലും പ്രത്യേക പാട്ടുകൾ പാടാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ജിൻ സോഷ്യൽ മീഡിയ ലൈവിൽ എത്തിയത്. അങ്ങനെയുണ്ട് എങ്കിൽ എനിക്ക് വളരെ പെട്ടന്ന് എന്റെ ലിസ്റ്റ് മാറ്റാനായി സാധിക്കും എന്ന് ഗായകൻ പറയുന്നു. ജിൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ജെ ഹോപ്പും ജങ്കൂക്കും എത്തുന്നത്.

ഓസീസ് പര്യടനം കടുപ്പമാകും; സഞ്ജുവിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍



പ്രാക്ടീസിങ് സെഷനിൽ ആരാധകരുടെ ആവേശം കൂട്ടാനായി ലൈവ് സ്ട്രീമിങ് നടത്താൻ ആവശ്യപ്പെട്ടത് ജെ ഹോപ്പും ജങ്കൂക്കുമാണത്രെ. ഇരുവരും നൽകുന്ന പിന്തുണയ്ക്കും ജിൻ നന്ദി പറയുന്നുണ്ട്.

നിലവിൽ തങ്ങളുടെ വേൾഡ് ടൂറിന്റെയും, സൈനിക സേവനത്തിന് ശേഷം, മൂന്ന് വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന പുതിയ ആൽബത്തിന്റെയും തിരക്കുകളിലാണ് ബിടിഎസ് താരങ്ങൾ. 2026 മാർച്ച് മാസത്തോടെയാണ് പുതിയ ആൽബം വരാൻ പോകുന്നത് എന്ന് ബിടിഎസിന്റെ ഏജൻസിയായ ബിഗ് ഹിറ്റ് മ്യൂസിക് അറിയിച്ചിട്ടുണ്ട്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article