30 March 2025, 08:34 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹനുമാൻകൈൻഡും | Photo: ANI, PTI
ന്യൂഡൽഹി: റാപ്പർ ഹനുമാൻ കൈൻഡ് എന്ന് അറിയപ്പെടുന്ന സൂരജ് ചെറുകാടിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പരമ്പരാഗത സംസ്കാരത്തെ രാജ്യാന്തരതലത്തിലെത്തിച്ചതിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.
ഇന്ത്യൻ പരമ്പരാഗത കലകളായ കളരിപ്പയറ്റടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലെ ആയോധനകലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു ഹനുമാൻകൈൻഡിന്റെ പുതിയ ഗാനമായ 'റൺ ഇറ്റ് അപ്പ്'. ഇത് എടുത്തുപറഞ്ഞായിരുന്നു തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 120ാം പതിപ്പിൽ പ്രധാനമന്ത്രിയുടെ പ്രശംസ.
പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇന്ത്യൻ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ ഹനുമാൻകൈൻഡിന്റെ ശ്രമങ്ങൾ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
'സുഹൃത്തുക്കളെ.. നമ്മുടെ തദ്ദേശീയ കലകൾ ഇപ്പോൾ സംസ്കാരത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡിനെ നിങ്ങൾക്കെല്ലാവർക്കുമറിയാമായിരിക്കും. അദ്ദേഹത്തിന്റെ പുതിയ ഗാനമായ റൺ ഇറ്റപ്പ് വളരെ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. കളരിപ്പയറ്റ്, ഗട്ക, തങ് ത തുടങ്ങിയ ആയോധന കലകൾ ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പരമ്പരാഗത ആയോധന കലകളെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അറിയാൻ ഹനുമാൻകൈൻഡിന്റെ പരിശ്രമം കൊണ്ട് സാധിച്ചു'. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Content Highlights: p.m. modi praises rapper hanumankind for promoting Indian civilization tally it up
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·