
മോഹൻലാൽ, പൃഥ്വിരാജ് | Photo: FacebookMohanlal
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോൾ മലയാളി സിനിമാചരിത്രത്തിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്.
ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും. കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ, മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. വൻ വിജയവുമായി ബന്ധപ്പെട്ട പോസ്റ്റർ വൻ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.
Content Highlights: Mohanlal`s Empuran, directed by Prithviraj, surpasses ₹325 crore successful container office
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·