Authored by: ഋതു നായർ|Samayam Malayalam•16 May 2025, 9:00 am
ഒരു ആല്ബത്തിലൂടെയാണ് ആയിരുന്നു രേണു സുധിയുടെ അഭിനയത്തിലൂടെ അരങ്ങേറ്റം. സുധിയുടെ ഇളയമകൻ രേണുവിന് ഒപ്പമാണ്, മൂത്തമകൻ കിച്ചു കൊല്ലത്തും. മക്കൾ രണ്ടാളും തനിക്ക് പൂർണ്ണ പിന്തുണ ആണ് നൽകുന്നതെന്ന് രേണു പറഞ്ഞിരുന്നു
രേണു ശാരിക (ഫോട്ടോസ്- Samayam Malayalam) സ്ക്രിപ്റ്റഡ് ആയ അല്ലെങ്കിൽ രേണുവും അറിഞ്ഞു തന്നെയാണ് അതിലെ ഓരോ ചോദ്യങ്ങൾ താൻ ചോദിച്ചതെന്നും ഹോട്ട് സീറ്റ് എന്നാണ് ആ പരിപാടിയുടെ പേരെന്നും അതിൽ അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ഗെസ്റ്റുകളോടായി ചോദിക്കുന്നതെന്നും ശാരിക പറഞ്ഞു. ആ അഭിമുഖത്തിന്റെ കുറച്ചു നിമിഷങ്ങൾ മുൻപുവരെ രേണുവിനെ വളരെ മോശമായി ചിത്രീകരിച്ചിരുന്നു ആളുകൾ അതിവേഗം മാറി ചിന്തിച്ചതിലും രേണുവിന് പിന്തുണ കിട്ടുന്നതിലും തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. താൻ കാരണം രേണുവിന് സപ്പോർട്ട് കിട്ടി കാണുമ്പൊൾ അതിൽ തന്റെ മനസ്സ് സന്തോഷം കൊണ്ട് നിറയുകയാണെന്നും ശാരിക പറഞ്ഞു.
ALSO READ: വന്ന് കയറിയ ചെക്കന്റെ രാശിയാണ്!കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് മാറ്റമുണ്ടായി തിരക്ക് കൂടി; ആഗ്രഹിച്ച പോലൊരു ജീവിതം
വളരെ ബോൾഡ് ആയി വളരെ പക്വതയോടെ പെരുമാറുന്ന ഒരു സ്ത്രീയാണ് രേണു. വളരെ പാവം പിടിച്ച ഒരു സ്ത്രീ കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപാടുപെടുന്ന ഒരാൾ ഒക്കെയാണ് രേണു. അവരെക്കുറിച്ച് ഒരുപാട് മോശം ആളുകൾ പറഞ്ഞപ്പോഴും അവരെ സപ്പോർട്ട് ചെയ്യുന്നവരിൽ തുടക്കം മുതല്ക്കേ താനും ഉണ്ടായിരുന്നു. അതൊന്നും എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലെന്നും രേണുവിന് താൻ എന്നും ഒരു സുഹൃത്ത് ആണ്. നിന്നെപോലെയുള്ള സദാചാരവാദികളായ ആളുകളോട് എനിക്ക് ഒന്നും പറയാനില്ല. രേണുവും ആയുള്ള ബന്ധം ഇനിയും തുടരും. ശാരിക പറഞ്ഞു.
ALSO READ: പ്രായവ്യത്യാസമുണ്ട് തമ്മിൽ! രണ്ടാളും ഡിവോഴ്സ്; രജിസ്റ്റർ ഓഫീസിലെ രേഖകൾ; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ചിത്രംവിധവയായ ഒരു സ്ത്രീയെ ഒരു സാമൂഹ്യ മാധ്യമത്തിൽ വച്ച് ഇത്രയും വ്യക്തിഹത്യ ചെയ്ത അവതാരിക പരസ്യമായി മാപ്പ് ചോദിക്കണം. എന്ന് തുടങ്ങി ഇത്രയും മോശം ചോദ്യങ്ങൾ ആ ആങ്കർ ചോദിച്ചിട്ടും മര്യാദ വിട്ട് സംസാരിക്കാത്ത രേണു ആണ് സ്റ്റാർ രേണുവിനെ ഇഷ്ടമല്ലായിരുന്നു എനിക്ക് ഈ ഇന്റർവ്യു നു മുൻപ് വരെ.. പക്ഷെ ഇപ്പോ ഫാൻ ആയി എന്നിങ്ങനെ രേണുവിനെ പിന്തുണച്ചും അവതാരകയെ മോശം പറഞ്ഞും നിരവധി ആളുകൾ ആണ് എത്തിയത്. എന്നാൽ ഈ ഒരു അഭിമുഖത്തോടെ രേണുവിനെ ഇഷ്ടപ്പെടാൻ നിരവധി ആളുകൾ എത്തി എന്ന കാര്യത്തിൽ സംശയമില്ല.





English (US) ·