Authored by: അശ്വിനി പി|Samayam Malayalam•15 Nov 2025, 1:31 pm
ദിയ ചെയ്യുന്നതെല്ലാം നാളെ ലഭിക്കുന്നത് കുഞ്ഞിനാണ്. വലുതായാല്‍ അച്ഛനെ ഒന്നിനും കൊള്ളില്ല അമ്മ സൂപ്പറാണെന്ന് ഓമി ബേബി പറയുമോ. പക്ഷേ ഇതൊക്കെ നിനക്ക് കിട്ടാന്‍ കാരണം ഞാനാണ് എന്ന് അശ്വിന്‍ ഓര്‍മിപ്പിക്കുന്നു
ദിയ കൃഷ്ണയും അശ്വിനും ഓമി ബേബിയുംഅച്ഛനും അമ്മയും സഹോദരികളും മാത്രമല്ല, ഭര്‍ത്താവായ അശ്വിനും ദിയയ്ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഇപ്പോള്‍ ഓമി ബേബി കൂടെ വന്നപ്പോള്‍ സ്വര്‍ഗ തുല്യമായ ജീവിതം. ആഗ്രഹിച്ചതുപോലെ ഓ ബൈ ഓസിയുടെ പുതിയ ഷോറൂമും ആരംഭിച്ചു. അപ്പോഴും എല്ലാം തുടങ്ങി വച്ച വ്‌ളോഗ് ദിയ കൈ വിട്ടില്ല. ഇപ്പോഴത്തെ തന്റെ ഒരു ദിവസം എങ്ങനെയാണ് എന്ന് കാണിക്കുന്നതാണ് ദിയയുടെ പുതിയ വീഡിയോ
Also Read: പ്രായവും പക്വതയും ഒരുപാട് പഠിപ്പിച്ചു; ജീവിത വിജയം നേടിയതിനെ കുറിച്ച് സിമ്രന്ഓമിക്കൊപ്പമാണ് ദിയ ഓഫീസിലേക്ക് എത്തുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഓഫീസും, അവിടെ വന്ന പുതിയ കലക്ഷന്‍സുമൊക്കെയാണ് ദിയ കാണിക്കുന്നത്. എത്രത്തോളം വലിയൊരു ബിസിനസ് ആണ് ദിയ മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് അതിലൂടെ വ്യക്തം. പിന്നീട് അശ്വിന്‍ ഈ ബിസിനസ് തുടങ്ങിയതിനെ കുറിച്ചും, ഇതിലൂടെ ഓമ ബേബിക്ക് കിട്ടാന്‍ പോകുന്ന നല്ലൊരു അടിത്തറയെ കുറിച്ചും സംസാരിക്കുന്നുണ്ട്.
ദിയ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് തന്നെ ഒരു ഷോറൂം തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിന് വേണ്ടി പലതും നോക്കി, പക്ഷേ ഒന്നും ശരിയായില്ല. എന്തോ ഒരു തടസ്സവും പ്രയാസവും ആ സമയത്ത് ഉണ്ടായിരുന്നു. അത് എന്താണ് എന്ന് ദൈവം തന്നെ പിന്നീട് ഞങ്ങള്‍ക്ക് കാണിച്ചു തന്നു, നിങ്ങളെല്ലാം അത് അറിയുകയും ചെയ്തു (ദിയയുടെ ഷോറൂമില്‍ ജോലിക്കാരികള്‍ നടത്തിയ തട്ടിപ്പ്)
പ്രസവമൊക്കെ കഴിഞ്ഞതിന് ശേഷം നല്ല പെര്‍ഫക്ട് ആയിട്ടുള്ള ഒരിടം തന്നെ ഞങ്ങള്‍ക്ക് ഒത്തുവന്നു. ആഗ്രഹിച്ചതുപോലെ അത് ആരംഭിക്കാനും കഴിഞ്ഞു. ഓസിയുടെ വലിയ ആഗ്രഹമായിരുന്നു തനിക്കിരിക്കാന്‍ കാബിനൊക്കെയുള്ള ഒരു ഷോറൂം, അത് സാധിച്ചു. കെകെ ജി (കൃഷ്ണകുമാര്‍ ജി) ദിയയ്ക്ക് അതുപോലെ നല്ലൊരു അടിത്തറ നല്‍കിയതുകൊണ്ടാണ്, ജീവിതത്തില്‍ ഇതുപോലൊരു സക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്. ദിയയുടെ ഈ ബിസിനസും വിജയവും എല്ലാം കണ്ടു വളരുന്ന ഓമിയ്ക്കും അതൊരു അനുഭവവും ബെയ്‌സും ആയിരിക്കും. പക്ഷേ ഒരു കാര്യമുണ്ട്, ഇതൊക്കെ അവന് കിട്ടാന്‍ കാരണം ഞാനാണ്- എന്ന് അശ്വിന്‍ പറഞ്ഞു
H-1B, ഗ്രീൻ കാർഡ് മാറ്റങ്ങൾ; 2026 ജനുവരി 1 മുതൽ സംഭവിക്കുന്നത് എന്ത്? വിശദമായി അറിയാം
അതിന് ശേഷം ദിയയുടെ കൈയ്യിലിരിക്കുന്ന ഓമിയോടും പറയുന്നുണ്ട്, നിനക്ക് ഈ സൗഭാഗ്യങ്ങളെല്ലാം കിട്ടാന്‍ കാരണം ഞാന്‍ വന്ന് നിന്റെ അമ്മയെ വളച്ചതുകൊണ്ടാണ്. ഞാന്‍ വിചാരിച്ചതുകൊണ്ടാണ് നീ ഉണ്ടായത്, അല്ലെങ്കില്‍ ഇതൊന്നും നിനക്ക് കിട്ടില്ലായിരുന്നു. വലുതായാല്‍ അതൊന്നും മറക്കരുത്, അപ്പയെ ഒന്നിനും കൊള്ളില്ല, അമ്മയാണ് സൂപ്പര്‍ എന്നൊന്നും പറയരുത്, ഞാന്‍ ഉള്ളതുകൊണ്ടാണ് നീ- കുഞ്ഞിനോട് അശ്വിന്‍ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·