നിന്റെ കല്യാണം കഴിയുന്നതൊന്ന് കാണണം, നിനക്കൊരിക്കലും കല്യാണം നടക്കില്ല എന്ന് പറഞ്ഞവരുണ്ട്; പാര്‍വ്വതി പറയുന്നു

2 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam2 Jan 2026, 4:15 p.m. IST

ഒരു കേസും വിവാദവുമൊക്കെ നടക്കുന്ന സമയത്താണ് പാര്‍വ്വതി നായരുടെ വിവാഹം കഴിഞ്ഞത്. നിനക്കൊന്നും ഒരിക്കലും കല്യാണം നടക്കില്ല എന്ന് പ്രാകിയവര്‍ക്ക് മുന്നില്‍ അന്തസ്സായി കല്യാണം കഴിച്ച് ജീവിക്കുന്നതിനെ കുറിച്ച് പാര്‍വ്വതി സംസാരിക്കുന്നു

parvathy nairപാർവ്വതി നായർ
തമിഴ് സിനിമാ ലോകത്തും മലയാളം സിനിമാ ലോകത്തും ഒരുപോലെ സജീവമായ നടിയാണ് പാര്‍വ്വതി നായര്‍ . 2025 ഫെബ്രുവരിയില്‍ ആയിരുന്നു നടിയുടെ പ്രണയ വിവാഹം. കേസും വഴക്കുമൊക്കെയായി ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തില്‍ നടന്ന വിവാഹമാണ് പാര്‍വ്വതിയുടേത്. അതിനെ കുറിച്ച് നടി സംസാരിക്കുന്നു.

കല്യാണത്തിന് മുന്‍പ് ഒരു വല്ലാത്ത വിഷമ ഘട്ടത്തിലൂടെ കടന്ന് പോകേണ്ട ഒരവസ്ഥ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് എല്ലാ പിന്തുണയും നല്‍കിയത് അദ്ദേഹമാണ്, അതിന് ശേഷമാണ് അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യണം എന്ന് ശരിക്കും എനിക്ക് തോന്നലുണ്ടായത്. തീര്‍ച്ചയായും, ആ സമയത്ത് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് പാരന്റ്‌സിന്റെ പ്രഷറും ഉണ്ടായിരുന്നു. ഇനി സമയം തരില്ല, എത്രയും വേഗം കല്യാണം കഴിക്കണം എന്ന് അവരും പറയുന്നുണ്ട്. ആശ്രിതിനും പാരന്റ്‌സിന്റെ പ്രഷറുണ്ടായിരുന്നു.

അതിനൊപ്പം ഒരു അന്‍പത് ശതമാനം ആ സമയത്ത് നമുക്ക് തന്നെ ഉള്ള ഒരു സമ്മര്‍ദ്ദം ഉണ്ടാവുമല്ലോ. ചിലര്‍ പ്രത്യേക അജണ്ടയോടെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കേറ്റവും കരുത്ത് നല്‍കിയ ആളാണ് ആശ്രിത്. നിന്റെ കല്യാണം കഴിയുമോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ, നിനക്കൊന്നും ഒരുകാലത്തും ചെറുക്കനെ കിട്ടില്ല എന്നൊക്കെ പറഞ്ഞവരും ഉണ്ട്. താലി കെട്ടുന്ന നിമിഷം അതൊക്കെയാണ് എന്റെ മനസ്സിലൂടെ പോയത്. അതുകൊണ്ട് തന്നെ ഞാന്‍ വളരെ അധികം ഇമോഷണലായിരുന്നു. എന്റെ ആ ഏറ്റവും തകര്‍ന്ന അവസ്ഥ കണ്ട സുഹൃത്തുക്കള്‍ക്കും ആ ഒരു നിമിഷം ഇമോഷണലായി- പാര്‍വ്വതി പറയുന്നു. ആശ്രിത് പാര്‍വ്വതിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുമ്പോള്‍ സുഹൃത്തുക്കളെല്ലാം കണ്ണുനീര്‍ തുടക്കുന്ന വീഡിയോ വിവാഹ സമയത്ത് വൈറലായിരുന്നു.

Also Read: സ്വർണ്ണത്തിൽ മുങ്ങി വന്ന നവ്യ! 15 പവന്റെ കസവുമാല മുതൽ 3 കോടിയോളം രൂപയുടെ സ്വർണം: അതേകുറിച്ച് പറയാൻ യോഗ്യതകളേറെ

കല്യാണ ചടങ്ങുകള്‍ വളരെ പെര്‍ഫക്ടും മനോഹരവുമായിരുന്നു. ദൈവീകമായ ഒരു എനര്‍ജിയായിരുന്നു അത്. എല്ലാം ഇട്ടെറിഞ്ഞാണ് എന്റെ സുഹൃത്തുക്കള്‍ ചടങ്ങിന് എത്തിയത്. അവര്‍ക്കെല്ലാം അതൊരു മനോഹരമായ ചടങ്ങാക്കി തീര്‍ക്കണമായിരുന്നു. ഒരു നെഗറ്റീവ് കാര്യം പോലും അവിടെ സംഭവിച്ചില്ല എന്നുള്ളതാണ്. എന്തൊക്കെ സംഭവിച്ചാലും ദൈവമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു നിമിഷമായിരുന്നു അത്. അന്ന് ആരുടെയൊക്കെ കണ്ണ് നിറഞ്ഞോ, അതൊക്കെ ആനന്ദാശ്രുവായിരുന്നു.

വിവാഹ ജീവിതം എന്നെ യാതൊരു തരത്തിലും മാറ്റിയിട്ടില്ല. എനിക്കൊരു അച്ഛനെയും അമ്മയെയും കൂടെ കിട്ടി എന്ന് മാത്രമേയുള്ളൂ. എന്റെ അച്ഛനും അമ്മയും ദുബൈയിലാണ്, എനിക്കൊരു മെന്റല്‍ സപ്പോര്‍ട്ട് വേണം എന്ന് തോന്നുന്ന അവസരത്തില്‍ അവര്‍ കൂടെ ഉണ്ടാവാറില്ല. ഇപ്പോള്‍ ഒരു അച്ഛനും അമ്മയും എനിക്കിവിടെയുണ്ട്. വളരെ അധികം സപ്പോര്‍ട്ടീവാണ് അവര്‍ രണ്ടു പേരും. ഒരു നിബന്ധനകളും നിര്‍ബന്ധങ്ങളും എനിക്ക് തരാറില്ല. അവരുടെ മകളായി ജീവിക്കുക എന്നതും സന്തോഷമുള്ള കാര്യമാണ്.

കൂടുതൽ ജോലി ചെയ്താൽ കൂടുതൽ ലാഭം! യുഎസിൽ ഓവർടൈം ശമ്പളത്തിന് ഇനി ടാക്സ് ഇല്ല, വിശദമായി അറിയാം


എല്ലാ ദാമ്പത്യ ജീവിതത്തിലും എന്നത് പോലെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലും വഴക്കുകള്‍ ഉണ്ടാവാറുണ്ട്. അത് സ്വാഭാവികമാണ്, എന്നും നടക്കും. ആദ്യമായി നടന്ന വഴക്കുകള്‍, എസി ടെംപറേച്ചറിനെ ചൊല്ലിയൊക്കെയായിരുന്നു. പിന്നെ ഞാന്‍ നേരം വൈകിയാണ് ഉറങ്ങുന്നത്, അദ്ദേഹം നേരത്തെ ഉറങ്ങും. അങ്ങനെ ചെറിയ ചില വഴക്കുകളൊക്കെ അപ്പോഴും ഇപ്പോഴുമൊക്കെയുണ്ട്- പാര്‍വ്വതി നായര്‍ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article