Authored byഋതു നായർ | Samayam Malayalam | Updated: 22 Mar 2025, 6:54 am
താരപത്‌നിആയും സെലിബ്രിറ്റി മക്കളുടെ അമ്മയായും ഒക്കെ സിന്ധു വാര്‍ത്തകളില്‍ നിറയാറുണ്ട്. നാല് പെണ്‍മക്കളുടെ അമ്മയായത് കൊണ്ട് തന്നെ അവരുടെ എല്ലാ കാര്യങ്ങളിലും ഒപ്പം നിൽക്കുന്ന നല്ലൊരു 'അമ്മ എന്നാണ് ആരാധകർ പറയുക
അഹാന നിമിഷ സിന്ധു കൃഷ്ണ ആദ്യമായുള്ള ചോദ്യം രണ്ടാമത്തെ മകൾ ദിയയ്ക്ക് ആണ്കുട്ടിയോ പെൺകുട്ടിയോ സിന്ധുവിന് എന്ത് തോനുന്നു എന്നതായിരുന്നു. ഞാൻ പ്രസവിക്കുന്നതിന്റെ ആ നിമിഷം വരെയും ആളുകൾ പറഞ്ഞത് ആൺകുട്ടീ ആയിരിക്കും എന്നാണ്. ഈവൻ ഡോക്ടർമാർ വരെ പറഞ്ഞു. എന്നാൽ ജനിച്ചത് പെണ്കുഞ്ഞായിരുന്നു. ആൺകുട്ടിയാണ് എന്ന് ആളുകൾ പ്രവചിക്കുമ്പോൾ ഞാനും കിച്ചുവും പറയും അയ്യോ പെൺകുഞ്ഞായാൽ മതി ആയിരുന്നല്ലോ എന്ന്. അങ്ങനെ മോൾ എത്തി. പിന്നെ ദിയയുടെ കാര്യത്തിൽ ആളുകൾ ഓരോ പ്രവചനം നടത്തും ആരായാലും നല്ല ഹെൽത്തി ആയ ബേബി ആയിരിക്കണം അത് സർപ്രൈസ് ആയിരിക്കട്ടെ- സിന്ധു പറയുന്നു.
ALSO READ: സുചിത്രക്കും വയ്യാതെ ഇരിക്കുവായിരുന്നു സർജറി കഴിഞ്ഞ സമയം; തൃക്കേട്ടക്കാരിയാണ്; ഉഷഃപൂജക്ക് ഏറെ പ്രിയപ്പെട്ടവട്ടർ ലാലിൻറെ ലിസ്റ്റിൽ
അഹാനയ്ക്ക് പെരുമാറാൻ വേണ്ടി പ്രത്യേകം ഇൻഫ്ലുവെൻസ് ഒന്നും നൽകിയില്ല. എല്ലാ കുട്ടികളെയും ഒരുപോലെ ആണ് കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുള്ളത്. പിന്നെ അമ്മുവിൻറെ പെരുമാറ്റം തീർത്തും സർപ്രൈസിങ് ആണ് അമ്മു കാര്യങ്ങളെ പ്രേസേന്റ് ചെയ്യുന്ന രീതി ഡീൽ ചെയ്യുന്ന രീതി ഒക്കെ നോക്കുമ്പോൾ ശരിക്കും പ്രൗഡ് ആകാറുണ്ട്. അത്തരത്തിൽ അബുദാബയിൽ വച്ചൊരു സംഭവം നടന്നപ്പോൾ അഹാന അത് ഡീൽ ചെയ്ത രീതി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അമ്മു ഇടപെടുമ്പോൾ കാര്യങ്ങൾക്ക് വ്യക്തത വരാറുണ്ട്- സിന്ധു വാചാലയായി. പിന്നീടുള്ള ചോദ്യം നിമിഷ് രവിയെ കുറിച്ചായിരുന്നു.
അതൊരു ഔട്ട് ഓഫ് സിലബസ് ചോദ്യം ആണല്ലോ. വളരെ സ്വീറ്റ് ബോയ് ആണ് നിമിഷ്. വളരെ വളരെ സ്വീറ്റ് ബോയ് ആണ് രണ്ടായിരത്തി പതിനാറു മുതൽ അറിയാം. ഒരു മ്യൂസിക്ക് വീഡിയോ ചെയ്യുന്ന സമയത്താണ് നമ്മൾ പരിചയപ്പടുന്നത്. അവൻ വർക്കിൽ അത്രയും കഴിവുള്ള പയ്യൻ ആണ് ഒരുപാട് നല്ല പ്രോജക്ട് ചെയ്തിട്ടുണ്ട്. ആ കുട്ടി കാരണം ആണ് ലൂക്കയിലേക്ക് അഹാന എത്തിയതും. ലക്കി ഭാസ്കർ ഒക്കെ നിമിഷിന്റെ നല്ല ചിത്രമാണ്. ഞാൻ അതാണ് ഏറ്റവും ഒടുവിൽ കണ്ടത്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് അവൻ- സിന്ധു പറഞ്ഞു.





English (US) ·