നിയമപരമായി പരാതിയില്ല, ആവശ്യം സിനിമാ സംഘടനകളുടെ ഇടപെടല്‍ - വിന്‍ സി അലോഷ്യസ്

9 months ago 8

സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി വിന്‍ സി അലോഷ്യസ്. പരാതി എന്ന നിലയില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയ്ക്ക് പുറത്തേക്ക് ഈ വിഷയം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.

'പരാതികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങള്‍ വരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാണ്. സിനിമയ്ക്കകത്തുനിന്നും പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമാസംഘടനകളുടെ ഇടപെടലുകളാണ് ഈ വിഷയത്തില്‍ ആവശ്യം'- വിന്‍ സി പ്രതികരിച്ചു.

സിനിമയില്‍ ഈ സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് തനിക്കുവേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇന്റേണല്‍ കമ്മറ്റിക്കുമുന്‍പില്‍ ഇന്ന് താന്‍ ഹാജരാവുമെന്നും തന്റെ പരാതിയുടെ യാഥാര്‍ഥ്യം ഐസിസി പരിശോധിക്കുമെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി തീരുമാനം അറിയാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിന്‍ സി പറഞ്ഞു. സിനിമയ്ക്കകത്തുനിന്നുകൊണ്ട് ആക്ഷനെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു.

തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നതായും വിന്‍ സി വ്യക്തമാക്കി.

സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.

സോഷ്യല്‍ മീഡിയയിലൂടെ വിന്‍ സി സംഭവം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു:

"എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക്, അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്."

Content Highlights: histrion vincy aloshious reacts connected allegation against radiance tom chacko

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article