27 March 2025, 11:27 AM IST

'വീര ധീര ശൂരൻ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
വ്യാഴാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന, ചിയാന്‍ വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വീര ധീര ശൂരന്‍-2' ന്റെ ആദ്യഷോ വൈകും. നിയമപ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലും യുഎസിലും അടക്കം ആദ്യഷോ ഒഴിവാക്കി.
ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്‌നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. നിയമപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മാതാവായ റിയ ഷിബു നിലവില്‍ ഡല്‍ഹിയിലാണ്.
വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. 11 മണിക്ക് ശേഷം പ്രദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മിച്ച ചിത്രം എസ്‌യു അരുണ്‍കുമാറാണ് സംവിധാനംചെയ്തത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Content Highlights: Veera Dheera Sooran 2` merchandise delayed owed to ineligible issues
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·