21 March 2025, 01:11 PM IST

റാണാ ദഗ്ഗുബട്ടി | ഫോട്ടോ: എ.എഫ്.പി
ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം നല്‍കിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെലുങ്ക് ചലച്ചിത്ര താരം റാണ ദഗ്ഗുബാട്ടി. പൂര്‍ണമായും നിയമ പാലിച്ചുകൊണ്ടാണ് പരസ്യങ്ങളുടെ ഭാഗമായതെന്ന് നടന്റെ പ്രതിനിധികള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമുകളുടെ ബ്രാന്റ് അമ്പാസഡറായാണ് കമ്പനിയുമായി കരാറൊപ്പിട്ടതെന്ന് റാണയുടെ പ്രതിനിധികള്‍ പറയുന്നു. 2017 ല്‍ ഈ കരാര്‍ അവസാനിച്ചതാണ്. ഈ ഗെയിമുകള്‍ക്ക് നിയമപരമായി അനുമതിയുള്ള പ്രദേശങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആ പരസ്യങ്ങള്‍ ചെയ്തത്. കരാറുകളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് നടന്റെ ലീഗല്‍ ടീം കരാര്‍ വിശദമായി വിലയിരുത്താറുണ്ട്. ലീഗല്‍ ടീമിന്റെ ശ്രദ്ധയോടെയുള്ള പരിശോധനകള്‍ക്കൊടുവിലാണ് നടന്‍ ആ പ്ലാറ്റ്‌ഫോമിന് പ്രചാരം നല്‍കാന്‍ സമ്മതിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
റാണ ദഗ്ഗുബാട്ടി ചെയ്ത ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ പരസ്യം നിയമം പാലിച്ചുകൊണ്ടുതന്നെയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്‍ ചൂതാട്ടമല്ലെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്കും ചൂതാട്ട ആപ്പുകള്‍ക്കും പ്രചാരം നല്‍കിയതിന് 25 സെലിബ്രിട്ടിക്കള്‍ക്കെതിരെ തെലങ്കാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെയാണ് കേസ്.
Content Highlights: Telugu histrion Rana Daggubati`s representatives contradict allegations of promoting amerciable betting apps
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·