'നിലപാടു'മായി ഷെയിന്‍ നിഗം; 'ഹാല്‍' സിനിമയിലെ റാപ്പ് ഗാനം പുറത്ത്

4 months ago 4

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയിലെ റാപ്പ് സോങ് പറത്ത്. 'നിലപാട്...' എന്ന റാപ്പില്‍ ഷെയിന്‍ നിഗവും ജോര്‍ഡ് ഇന്ത്യന്‍ കോമഡി താരം വിനീത് ബീപ്പ് കുമാറുമാണ് പെര്‍ഫോം ചെയ്തിരിക്കുന്നത്. നന്ദഗോപന്‍ വി. ഈണമിട്ട് ബിന്‍സും അബിയും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത് മനു ഹസനാണ്. സെപ്റ്റംബര്‍ 19-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാല്‍' സിനിമയില്‍ സാക്ഷി വൈദ്യയാണ് നായിക.

ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പാട്ടും റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് 'ഹാലി'ന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. 'ഹാലി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്ണര്‍.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി. ആണ്. ഛായാഗ്രഹണം: രവി ചന്ദ്രന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, ആര്‍ട്ട് ഡയറക്ടര്‍: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം. അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണ, തന്‍വീര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഷെരീഫ് മാസ്റ്റര്‍, ദിനേശ് മാസ്റ്റര്‍, മാനിഷാദ, ഗാനരചന: വിനായക് ശശികുമാര്‍, ബിന്‍സ്, മുത്തു, നീരജ് കുമാര്‍, മൃദുല്‍ മീര്‍, അബി, സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, രാജേഷ് നടരാജന്‍, സൗണ്ട് ഡിസൈന്‍: അനെക്‌സ് കുര്യന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോസ്, ഡിഐ: കളര്‍പ്ലാനറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് ഭാര്‍ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ എസ്. വിജയ്, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍: ജിബു ജെ.ടി.ടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‌സാഗര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: `Haal` starring Shane Nigam releases its rap opus `Nilapad` featuring Vineeth Beep Kumar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article