23 March 2025, 10:22 PM IST

Dear pupil battalion up video/https://www.instagram.com/paulyjrpictures/
ആറ് വര്‍ഷത്തിന് ശേഷം നിവിൻ പോളി - നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ പാക്കപ്പ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാന്‍ ശ്രീനിവാസന്‍റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.
ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്.ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം
Content Highlights: Dear Students: Nivin Pauly & Nayanthara`s Movie Wraps Up
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·