06 September 2025, 03:02 PM IST
.jpg?%24p=34733ab&f=16x10&w=852&q=0.8)
പ്രിയദർശൻ, മോഹൻലാൽ | Photo: Screen grab/ YouTube: Mathrubhumi News, Facebook/ Aashirvad Cinemas
സംവിധായകന്‍ എന്ന നിലയില്‍ 100-ാമത്തെ സിനിമ പൂര്‍ത്തിയാക്കിയാല്‍ വിരമിക്കുമെന്ന പ്രചാരണങ്ങളില്‍ യാഥാര്‍ഥ്യമില്ലെന്ന് പ്രിയദര്‍ശന്‍. ആരോഗ്യമുള്ളതുവരെ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് പ്രിയദര്‍ശന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പഴയതുപോലെയുള്ള ഊര്‍ജം പ്രായം കൊണ്ട് ഇപ്പോഴില്ലെന്ന് പറഞ്ഞ പ്രിയദര്‍ശന്‍, തന്റെ 100-ാം ചിത്രം മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
'ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും മറ്റൊന്നിനെക്കുറിച്ച് ആലോചിക്കാറില്ല. അടുത്ത രണ്ട് സിനിമ എന്താണെന്ന് ചോദിച്ചാല്‍ ഇനിയും എനിക്ക് അറിയില്ലെന്നാണ് ഉത്തരം. നൂറാമത്തെ സിനിമ എന്താണെന്ന് ആലോചിച്ചിട്ടില്ല, ആകെ വ്യക്തമായ ധാരണയുള്ളത് അത് മോഹന്‍ലാലിന്റെ കൂടെയായിരിക്കും എന്നത് മാത്രമാണ്. മറ്റ് ഒരു കാര്യത്തിലും എനിക്ക് വ്യക്തതയില്ല. എന്ന് നടക്കും, എപ്പോള്‍ തുടങ്ങും എന്നൊന്നും അറിയില്ല', പ്രിയദര്‍ശന്‍ പറഞ്ഞു.
'നൂറാമത്തെ സിനിമ കഴിഞ്ഞാല്‍ വിരമിക്കും എന്ന് പറഞ്ഞതില്‍ യാഥാര്‍ഥ്യമില്ല. പ്രായമാവുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അത് എനിക്കുമുണ്ട്. പഴയതുപോലെ ഓടി നടന്ന് ഷൂട്ട് ചെയ്യാന്‍ ഒന്നും കഴിയുന്നില്ല. നൂറ് സിനിമ എത്തുമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആളല്ല. പഴയതുപോലെയുള്ള ഊര്‍ജം പ്രായംകൊണ്ട് ഇപ്പോഴില്ല. ആരോഗ്യമുള്ളതുവരെ ജോലി ചെയ്യുക എന്ന കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ഇത് കഴിഞ്ഞാല്‍ ഞാന്‍ സന്യാസത്തിന് പോവുകയാണെന്നൊന്നും പറഞ്ഞിട്ടില്ല', ചോദ്യത്തിന് ഉത്തരമായി പ്രിയദര്‍ശന്‍ പറഞ്ഞു.
നിലവില്‍ 'ഒപ്പ'ത്തിന്റെ റീമേക്കായ 'ഹൈവാന്റെ' ചിത്രീകരണത്തിരക്കിലാണ് പ്രിയദര്‍ശന്‍. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 'ഹേരാ ഫേരി'യുടെ മൂന്നാംഭാഗവും പ്രിയദര്‍ശന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Priyadarshan says his 100th movie volition beryllium with Mohanlal and volition not discontinue aft that
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·