Authored by: അശ്വിനി പി|Samayam Malayalam•2 Nov 2025, 2:01 pm
ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന രാത്രികളായിരുന്നു കഴിഞ്ഞ രണ്ട് ദിവസം. അത് അത്രതന്നെ ഗംഭീരമാവുകയും ചെയ്തു എന്നതാണ് സത്യം
ബിടിഎസ് ജിൻലോകമെമ്പാടുമുള്ള ആരാധകരുടെ പിന്തുണയുണ്ടായിരുന്നു, അതിനൊപ്പം തന്റെ സഹയാത്രികരായ ജങ്കൂക്കിന്റെയും ജെ ഹോപ്പിന്റെയും പിന്തുണ വളരെ വലുതായിരുന്നു. ജിനിൻെറ സോളോ എൻകോർ കൺസേർട്ടിൽ ജങ്കൂക്കും ജെ ഹോപ്പും ഉണ്ടാകും എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സർപ്രൈസ് ആയിരുന്നില്ല, നേരത്തെ ജിൻ തന്റെ പ്രാക്ടീസ് സെഷനിൽ നിന്നും നടത്തിയ ലൈവ് വീഡിയോ ചാറ്റിൽ ഇരുവരുടെയും സാന്നിധ്യം ആരാധകർ കണ്ടതാണ്. അപ്പോൾ തന്നെ ജങ്കൂക്കും ജെ ഹോപ്പും ജിനിന് പിന്തുണയായി എത്തുമെന്ന് ആരാധകർ ഉറപ്പിച്ചതാണ്. ഏത് തരത്തിലാണെന്നതായിരുന്നു സർപ്രൈസ്.
Also Read: പ്രശ്നങ്ങൾ ഒന്നൊന്നായി വന്നപ്പോഴും തളരാതെ നിന്ന ആ നിൽപ്! കിടു ലുക്കിൽ നിവിൻ പോളി, വരാനിരിക്കുന്നത് 7 സിനിമകൾവളരെ അധികം പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുമ്പോഴായിരുന്നു അവരുടെ എൻട്രി, ജിനിന്റെ ബാക്കപ് ഡാൻസർ ആയിട്ടാണ് ജങ്കൂക്കും ജെ ഹോപ്പും എത്തിയത്. മൊത്തത്തിൽ അവിശ്വസിനീയമായ രണ്ട് രാത്രികളാണ് കടന്നു പോയത്. 150 മിനിട്ടുകൾ, ശക്തമായ ബാന്റിന്റെ പിന്തുണയോടെ 18 ഗാനങ്ങൾ ജിൻ അവതരിപ്പിച്ചു. ആരാധകരോട് കൂടുതൽ അടുക്കുക എന്നതായിരുന്നു ഈ സോളോ എൻകോർ കൺസേർട്ടിലൂടെ ജിൻ ലക്ഷ്യമിട്ടത്. ജിനിന്റെ എല്ലാ വിഭാഗത്തിലെയും ആരാധകരെ സംതൃപ്തിപ്പെടുത്തുന്നത് തന്നെയായിരുന്നു രണ്ട് ദിവസത്തെ ഈ ആഘോഷം
അമേരിക്കൻ ഷട്ട് ഡൗൺ; വിമാനങ്ങൾ നിർത്തലാക്കിയേക്കും, അടിയന്തര സാഹചര്യം, 80% കൺട്രോളർമാരും അവധിയിൽ!
ജിന്നിന്റെ വൈദഗ്ധ്യം പ്രകടമാക്കുന്ന അതുല്യമായ വേദിയായിരുന്നു ഈ സോളോ കൺസേർട്ട്. 'ദി ട്രൂത്ത് അൺടോൾഡ്' എന്ന ഹൃദയസ്പർശിയായ പിയാനോ പ്രകടനം ശരിക്കും ആരാധകരുടെ ഹൃദയം തൊട്ടു, അവരുമായി കൂടുതൽ അടുപ്പം തോന്നിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അത്. തന്റെ ആദ്യത്തെ സോളോ ഗാനമായ 'എവേക്ക്' എന്ന അപൂർവ പ്രകടനം, ഏകദേശം എട്ട് വർഷത്തിനിടെ ആദ്യമായി അദ്ദേഹം ലൈവായി ആലപിച്ചു, സ്റ്റേഡിയത്തിലുടനീളം നൊസ്റ്റാൾജിയയുടെയും വികാരത്തിന്റെയും ഒരു തരംഗമായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·