26 March 2025, 02:00 PM IST
സിക്കന്ദറിൽ പിശക് ഉണ്ടെന്ന സാമൂഹികമാധ്യമങ്ങളിലെ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയ രംഗം
എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത് സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രം സിക്കന്ദര്‍ മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. ട്രെയിലറിലെ സല്‍മാന്‍ ഖാന്റെ പ്രകടനത്തെ പറ്റി ചിലര്‍ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ ട്രെയിലറിലെ ഒരു പിശകാണ് ചൂണ്ടിക്കാട്ടിയത്.
ട്രെയിലറിലെ ഒരു രംഗത്തില്‍ ടാക്‌സിയില്‍ സല്‍മാന്‍ ഖാനും സുഹൃത്തുകളും ഇരിക്കുന്ന ഒരു രംഗമുണ്ട്. ടാക്‌സി ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടാകുമ്പോള്‍ കൈയിലുള്ള പണം സല്‍മാന്‍ ഖാന്‍ നീട്ടുന്നത് ട്രെയിലറില്‍ കാണാം. സല്‍മാന്‍ ഖാന്‍ നീട്ടിയ 500-ന്റെ നോട്ടുകള്‍ വ്യാജ നോട്ടാണെന്നും നോട്ടില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണെന്നും സാമൂഹികമാധ്യമങ്ങളിലെ ചില ഉപയോക്താക്കള്‍ കണ്ടെത്തി.
സോണിരാഹുല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയില്‍ നോട്ടില്‍ ചില്‍ഡ്രന്‍സ് എന്നെഴുതിയിരിക്കുന്നതും വ്യക്തമായി കാണാം. സിക്കന്ദര്‍ ട്രെയിലറിലെ ഈ രംഗം നിങ്ങള്‍ ശ്രദ്ധിച്ചോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
സിനിമകളില്‍ വ്യാജ നോട്ടാണ് ഉപയോഗിക്കാറുളളതെന്നും അത് പുതുമയുള്ളതല്ലെന്നും ചിലര്‍ വീഡിയോയ്ക്ക് കമന്റായി പ്രതികരിച്ചു. ഇത്ര വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ എങ്ങനെയാണ് പിശക് സംഭവിക്കുകയെന്ന സംശയമാണ് ചിലര്‍ വീഡിയോയ്ക്ക് കമന്റായി പങ്കുവെച്ചത്.
Content Highlights: societal media mistake successful a r murugadoss movie sikandar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·