മാളികപ്പുറത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു നാടിനെ ഭയത്തിന്റേയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന സുമതി എന്ന പെണ്ണിന്റെ ചെയ്തികള്‍ ഇന്നും നാടിനെ സംഘര്‍ഷത്തിലാക്കുന്നു. നിരവധി ദുരന്തങ്ങളാണ് നാട്ടില്‍ അരങ്ങേറുന്നത്. മരിച്ചു പോയ സുമതിയാണ് ഇരിന്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം.
ത്രില്ലറിനോടൊപ്പം ഫാന്റസിയും ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തിന്റെ അവതരണം. മാളികപ്പുറത്തിന്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണുശങ്കര്‍-അഭിലാഷ് പിള്ള കോംബോ ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ.
വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വന്‍മുതല്‍മുടക്കില്‍ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടര്‍മാന്‍ ഫിലിംസ് ആന്റ് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ വാട്ടര്‍മാന്‍ മുരളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാല്‍പ്പതില്‍പരം ജനപ്രിയരായ അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.
സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, ശ്രാവണ്‍ മുകേഷ്, മനോജ് കെ.യു, സിദ്ധാര്‍ഥ് ഭരതന്‍, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യന്‍ (പണി ഫെയിം), അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, സുമേഷ് ചന്ദ്രന്‍, ശ്രീ പഥ്യാന്‍, റാഫി, ശിവ അജയന്‍, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്‌നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കൊടുങ്ങല്ലൂര്‍, കൊല്ലങ്കോട്, നെന്മാറ, ചിറ്റൂര്‍, പൊള്ളാച്ചി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍സ് ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രം മേയ് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തും.
ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ദിന്‍നാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം - ശങ്കര്‍. പി.വി, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, കലാസംവിധാനം - അജയന്‍ മങ്ങാട്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബിനു.ജി. നായര്‍, സ്റ്റില്‍സ് - രാഹുല്‍ തങ്കച്ചന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നികേഷ് നാരായണനന്‍, ഷാജി കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ്, പിആര്‍ഒ - വാഴൂര്‍ ജോസ്.
Content Highlights: Sumathi Valavu: Malayalam movie teaser
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·