31 March 2025, 11:09 AM IST

മമ്മൂട്ടി | Photo: Youtube / AMMA
മമ്മൂക്കയ്ക്ക് പഴയ പാട്ടുകളോടുള്ള ഇഷ്ടവും അറിവും എപ്പോഴും ചർച്ചയാവാറുള്ളതാണ്. പാട്ടുപാടി കൂട്ടുകൂടിയുള്ള മലയാള സിനിമ താരങ്ങളുടെ 'അമ്മ മെഹ്ഫിൽ' ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ മമ്മൂക്കയുടെ മെഹ്ഫിലാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബാബുരാജിനെ കുറിച്ചും പഴയകാല സംഗീതസംവിധായകരെകുറിച്ചും ഗായകരെ കുറിച്ചും ഗാനങ്ങളെകുറിച്ചും മലയാള സിനിമയിലെ പാട്ടു ചരിത്രത്തെ കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്.
ആദ്യകാല മലയാളചലച്ചിത്രപിന്നണിഗായകനായിരുന്ന എച്ച്. മെഹബൂബിനെ കുറിച്ച് മമ്മൂക്ക ഒരു പഴയ കഥയും പങ്കുവെക്കുന്നുണ്ട്. മെഹബൂബ് ആളുകളുടെ കൂടെയിരുന്ന് പാട്ടുകൾ പാടാറുണ്ടായിരുന്നു. പരിചിതമായ സ്ഥലങ്ങളിൽ മാത്രമല്ല പാടുക. ഇത്തരത്തിൽ പാട്ടു പാടുന്നതിനിടയിൽ നിങ്ങളെന്താ യേശുദാസിന്റെ പാട്ടൊന്നും പാടാത്തത്. മെഹബൂബിന്റെ പാട്ട് മാത്രമാണല്ലോ പാടുന്നതെന്നൊരാൾ ചോദിക്കുന്നു. എനിക്ക് അവരുടെ പാട്ടൊന്നുമറിയില്ല, മെഹബൂബിന്റെ പാട്ട് മാത്രമേ അറിയൂ എന്ന് പറയുകയും അതെന്താ എന്ന ചോദ്യത്തിന് ഞാൻ തന്നെയാണ് മെഹബൂബ് എന്നും അദ്ദേഹം പറയുന്നതിന്റെയും കഥ വളരെ രസകരമായി മമ്മൂക്ക പങ്കുവെക്കുന്നു.
പി ഭാസ്ക്കരൻ വരികൾ എഴുതി കെ രാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ മെഹ്ബൂബ്, കോമള എന്നിവർ ആലപിച്ച 'നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ' എന്ന ഗാനം സിതാര ഉൾപ്പെടെയുള്ള പിന്നണി ഗായകർ പാടി വീണ്ടും ശ്രദ്ധ നേടുന്നതിനെ കുറിച്ചും മമ്മൂക്ക സംസാരിക്കുന്നുണ്ട്.
മമ്മൂക്കക്കൊപ്പം സിദ്ദിഖ്, ജഗദീഷ്, ബാബുരാജ്, ജയൻ ചേർത്തല, രമേഷ് പിഷാരടി എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
Content Highlights: Mammootty`s emotion for aged Malayalam songs is highlighted successful `Amma Mehfils`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·