പഞ്ചാരേ നീ പഞ്ചാലേ നീ... ; ആലപ്പുഴ ജിംഖാന'യിലെ 'പഞ്ചാര പഞ്ച്' ഗാനമെത്തി

9 months ago 7

02 April 2025, 11:52 AM IST

alappuzha gymkhana movie

ആലപ്പുഴ ജിംഖാന ട്രെയ്‌ലറിൽ നിന്ന്

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കുശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10 നെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ 'പഞ്ചാര പഞ്ച്' ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്.

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക്കിനാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ ആറ് മില്യൺ വ്യൂസ് കടന്നു.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

Content Highlights: Alappuzha Gymkhana Panjara Punch Song Is Out Now

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article