പടം സൂപ്പറെന്ന് പ്രണവ് മോഹന്‍ലാല്‍, ഇംഗ്ലീഷ് സിനിമ പോലെയെന്ന് സുചിത്ര; ശബ്ദമിടറി മല്ലിക സുകുമാരന്‍

9 months ago 7

27 March 2025, 10:40 AM IST

pranav mohanlal empuraan

Screengrab: Mathrubhumi News

പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡചിത്രം 'എമ്പുരാന്‍' ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആദ്യഷോയ്ക്ക് പിന്നാലെ തിയേറ്ററുകളില്‍നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു. പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടന്‍ കൂടിയായ പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം. നല്ലപടമാണെന്ന് സുചിത്രയും മാധ്യമങ്ങളോട് പ്രതികരിച്ചു. 'നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇംഗ്ലീഷ് സിനിമ പോലെയുണ്ട്', സുചിത്ര പറഞ്ഞു.

വികാരനിര്‍ഭരമായിട്ടാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ആദ്യദിവസം ആദ്യഷോ കാണുന്നത് എന്റെ ജീവിതത്തില്‍ ആദ്യമാണ്. സുകുവേട്ടന്റെ അനുഗ്രഹം കൊണ്ടും മോഹന്‍ലാലിന്റെയും ആന്റണിയുടെയും ആത്മാര്‍ഥമായ സഹകരണം കൊണ്ടും എന്റെ മോന്‍ ഒരു നല്ല ജോലിചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി അത് സ്വീകരിക്കും', ശബ്ദമിടറി മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlights: empuraan movie: effect by pranav mohanlal suchitra mohanlal mallika sukumaran

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article