പതിനഞ്ചല്ല പതിനെട്ടുകോടിയെന്ന് റിപ്പോർട്ട്! ഗീതുവിന്റെ ടോക്സിക്കിനായി നയൻ‌താര വാങ്ങിയത് കോടികൾ; താരങ്ങളുടെ ടോക്സിക് സാലറി

1 week ago 2
കുറച്ചധികം ദിവസങ്ങളായി ടോക്സിക് സിനിമയെചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നിറയെ. സംവിധായക ഗീതുമോഹൻദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തുന്നത്. യഷ് അവതരിപ്പിക്കുന്ന റായ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ.

ടീസറിൽ കാണിക്കുന്ന റായ എന്ന കഥാപാത്രം സ്ത്രീവിരുദ്ധമെന്ന് കാണിച്ചാണ് ചർച്ചകൾ. ചർച്ചകൾ മുറുകുമ്പോൾ സിനിമയിൽ താരങ്ങൾ വാങ്ങുന്ന പ്രതിഫലമാണ് ശ്രദ്ധേയം. റായക്ക് വേണ്ടി യാഷ് അൻപതുകോടി വാങ്ങിയപ്പോൾ നയൻ‌താര പതിനഞ്ചുകോടി വാങ്ങി എന്നായിരുന്നു കണക്കുകൾ. എന്നാൽ പതിനഞ്ച് കൊടിയല്ല, പതിനെട്ടുകോടിയാണ് നയൻതാര വാങ്ങിയത് എന്നാണ് റിപോർട്ടുകൾ.


നിലവിൽ സുന്ദർ സി സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മൻ-2' എന്ന തമിഴ് ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്. ഇതിനുപുറമെ, കന്നഡ ചലച്ചിത്രമേഖലയിലും നയൻസ് തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ALSO READ: സഹതാപം തോനുന്നു! ആ കുഞ്ഞിനെ കണ്ടിട്ട് പേടി തോനുന്നു പാവം; പരീക്ഷണവസ്തു ആക്കുന്നുവെന്നും ആക്ഷേപം; ദിയക്ക് സൈബർ അറ്റാക്ക്


'ടോക്സിക്' എന്ന ചിത്രത്തിലെ നയൻസിന്റെ പ്രതിഫലം അവരുടെ മാർക്കറ്റ് വാല്യൂവിനേയും സിനിമയുമായി ബന്ധപ്പെട്ട വാണിജ്യ പ്രതീക്ഷകളെയും ആണ് കാണിക്കുന്നത് എന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർ പറയുന്നു. യാഷ് നായകനായി അഭിനയിക്കുന്ന ഈ ചിത്രം , ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകളും താരനിരയും കൊണ്ട് ഇതിനകം തന്നെ ശ്രദ്ധ ആകർഷിച്ചു. നയൻതാരയുടെ പങ്കാളിത്തം ചിത്രത്തിന്റെ ദൃശ്യപരതയും ബോക്സ് ഓഫീസ് സാധ്യതകളും കൂടുതൽ വർദ്ധിപ്പിക്കുമെന്ന് ആണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ALSO READ: രണ്ടുവട്ടം കല്യാണം കഴിച്ചു രണ്ടും പരാജയം ഇപ്പോൾ മൂന്നാമത് ഒന്നും കൂടി മലയാളി പൊണ്ണ്; കേസിൽ വമ്പൻ വഴിത്തിരിവ്

അതേസമയം ഹീറോയെ പോലെ ഹീറോയിൻസും ഉയർന്ന പ്രതിഫലം വാങ്ങുന്ന കാലത്തിലേക്ക് എത്തുമ്പോൾ അത് സ്ത്രീകളുടെ അംഗീകാരവും സാമ്പത്തിക മൂല്യവും ആണ് എടുത്തുകാണിക്കുന്നതെന്നാണ് വിലയിരുത്തൽ . നയൻതാരയുടെഈ ചിത്രത്തിലെ പ്രകടനം ചിത്രത്തിലെ യാഷിന്റെ കഥാപാത്രത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് ആരാധകർ ആകാംക്ഷയോടെനോക്കുന്നതും .

Read Entire Article