20 September 2025, 07:38 PM IST
.jpg?%24p=35f0aa4&f=16x10&w=852&q=0.8)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മോഹൻലാൽ | Photo: x/ @narendramodi
2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നും പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സമ്പന്നമായ കലാജീവിതംകൊണ്ട് മലയാള സിനിമയുടേയും നാടകവേദിയുടേയും വഴികാട്ടിയായി അദ്ദേഹം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമാപരമായ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് തുടര്‍ന്നും പ്രചോദനമാകട്ടേയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുശേഷം രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്റ്റംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.
Content Highlights: p.m. narendra modi congragulates mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·