
മീനാക്ഷി അനൂപ്, രമേഷ് പിഷാരടി | Photo: Facebook/ Meenakshi, Ramesh Pisharody
പുതിയ ചിത്രങ്ങള്‍ക്കൊപ്പം ചിരിയുണര്‍ത്തുന്ന ക്യാപ്ഷന്‍ പങ്കുവെക്കുന്ന പതിവ് ആവര്‍ത്തിച്ച് നടന്‍ രമേഷ് പിഷാരടി. പുത്തന്‍ ലുക്കിലുള്ള ചിത്രത്തിലാണ് സെല്‍ഫ് ട്രോള്‍ ക്യാപ്ഷനുമായി താരം എത്തിയത്. പിന്നാലെ, നടന്റെ ക്യാപ്ഷനെ വെല്ലുന്ന ട്രോള്‍ കമന്റുകളുമായി ആരാധകരുമെത്തി.
ബ്ലാക് ടി ഷര്‍ട്ടിന് മുകളില്‍ ഒലിവ് ഗ്രീന്‍ ഷര്‍ട്ടും ലൂസ് ഫിറ്റ് ചാര്‍ക്കോല്‍ ഗ്രേ ജീന്‍സുമാണ് ചിത്രത്തില്‍ രമേഷ് പിഷാരടി ധരിച്ചിരിക്കുന്നത്. 'ലോണ്‍ എടുത്ത് ബാങ്കിന്റെ ഒരുകോടി ക്ലബ്ബില്‍ കയറിയ യുവാവ്', എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. വ്യത്യസ്ത പോസുകളിലുള്ള മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചത്.
ചിത്രത്തില്‍ 'യുവാവ്' എവിടെ എന്നാണ് കമന്റിലെ ചോദ്യങ്ങള്‍ ഏറേയും. 'നിങ്ങള്‍ നില്‍ക്കുന്നതുകാരണം യുവാവിനെ കാണാന്‍ കഴിയുന്നില്ല', 'ആരാ ആ യുവാവ്', 'മധ്യവയസ്‌കന്‍ അല്ലേ', എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം, ക്യാപ്ഷന്‍ സിങ്കം പട്ടം മീനാക്ഷി കൊണ്ടുപോയെന്നും ചിലര്‍ പറയുന്നുണ്ട്. മീനാക്ഷി അനൂപിന്റെ ചിത്രങ്ങളുടെ ക്യാപഷ്‌നുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത് ഓര്‍മിപ്പിച്ചാണ് ആരാധകരുടെ കമന്റ്.
കഴിഞ്ഞ ദിവസം ഥാറിന് മുമ്പിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'ഥാര്‍മ്മികത ഞാന്‍ ശ്രദ്ധിക്കാറുണ്ട്' എന്നായിരുന്നു മീനാക്ഷിയുടെ ക്യാപ്ഷന്‍. 'കണ്ടമാനം സദാ ചാരം ഉള്ളയിടങ്ങള്‍ പലപ്പോഴും ടോക്‌സിക് ആയിരിക്കും' എന്ന ഒരു ക്യാപ്ഷനാണ് വലിയ ചര്‍ച്ചയായത്. ചാരമുള്ള അടുപ്പിന്റെ അടുത്ത് നിന്നെടുത്ത ചിത്രത്തിനായിരുന്നു ക്യാപ്ഷന്‍. വീട്ടിലെ കോണിപ്പടിയില്‍ ഇരുന്ന് എടുത്ത ചിത്രത്തിന് 'എന്റെ വീട്ടിലെ നട പടികള്‍ നല്ലതാണ്', എന്ന ക്യാപ്ഷനുകളും ശ്രദ്ധിക്കപ്പെട്ടു.
'ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ', 'അതെങ്കിലും 100 കോടിയില്‍ എത്തെട്ടെ', 'ചിത്രം എഐ ആണോ, പ്രോപ്റ്റ് കിട്ടുമോ', 'ഒരുകോടി കടം, ഇഡി വരില്ല കേട്ടോ', എന്നിങ്ങനെ പോകുന്നു പിഷാരടിയുടെ ചിത്രത്തിനു കീഴെവന്ന കമന്റുകള്‍. പിക് അപ് ലൈനുകളും കമന്റായി ഇടുന്നവരുണ്ട്. 'ലോണ്‍ എടുക്കാന്‍ പിഷുവിന് ഇന്ററസ്റ്റ്, പിരിച്ചെടുക്കാന്‍ ബാങ്കിനും ഇന്ററസ്റ്റ്', എന്നാണ് അതിലൊന്ന്.
Content Highlights: Ramesh Pisharody shares caller photos with a self-deprecating caption, sparking comic reactions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·