പതിവ് തെറ്റിക്കാതെ രവി മോഹൻ ശബരിമലയിലേക്ക്, ഇത്തവണ ഒപ്പം കാർത്തിയും; ചോറ്റാനിക്കരയിൽ ദർശനം നടത്തി

9 months ago 9

17 April 2025, 09:54 PM IST

ravi mohan karthi

രവി മോഹനും കാർത്തിയും ചോറ്റാനിക്കരയിൽ | Photo: Screen grab/ Mathrubhumi News

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് താരങ്ങളായ കാര്‍ത്തിയും രവി മോഹനും. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും ചോറ്റാനിക്കരയില്‍ എത്തിയത്.

'എല്ലാവര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്. ഈ വര്‍ഷവും എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. പത്തുവര്‍ഷം മുമ്പാണ് ഒടുവില്‍ ചോറ്റാനിക്കരയില്‍ വന്നത്. ഇപ്പോഴാണ് വീണ്ടും വരാന്‍ സാധിച്ചത്', രവി മോഹന്‍ പറഞ്ഞു.

സാധാരണ മകരവിളക്കിനാണ് വരാറ്. ഇത്തവണ എത്താന്‍ സാധിച്ചില്ല. വിഷു സമയത്ത് മുമ്പ് ഒന്നുരണ്ടുതവണ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് ശബരിമല ദര്‍ശനത്തിനായി വരുന്നതെന്ന് കാര്‍ത്തി പറഞ്ഞു. രവിയുടെ കൂടെ വന്നതില്‍ സന്തോഷം. നല്ല അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

Content Highlights: Tamil stars Karthi and Ravi Mohan visited Chottanikkara Bhagavathy Temple

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article