Authored byഋതു നായർ | Samayam Malayalam | Updated: 24 Mar 2025, 7:01 am
മീനാക്ഷി പൊതുവെ സൈലന്റാണ്. ഇന്നേവരെ മകളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ഒരു പാവം മോളാണ് തന്നെ പോലെയാണ് അവൾ എന്നും ദിലീപ് പറഞ്ഞിരുന്നു
മീനാക്ഷി ദിലീപ് മഞ്ജുവിനെ വിമർശിച്ചും മീനാക്ഷിയെ വിമർശിച്ചും രംഗത്തുവന്നവർ നിരവധി ആളുകളുണ്ട്. എന്നാൽ അമ്മയും മകളും തമ്മിലുള്ള ബന്ധം ഒരിക്കലും മുറിച്ചെറിയാൻ ആകുന്നതല്ല. പബ്ലിക്ക് പ്ലാറ്റ്‌ഫോമുകളിൽ വന്നിരുന്നു കാണിക്കേണ്ടതല്ല ഇരുവരും തമ്മിലുള്ള സ്നേഹവും ബോണ്ടിങ്ങും അത് ഉള്ളിൽ നിന്നുള്ളതാണ്. എന്നിങ്ങനെ ഇരുവരെയും സപ്പോർട്ട് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു. മകൾ എംബിബിഎസ് നേടിയ അവസരത്തിലും മഞ്ജു വിട്ടുനിന്നിരുന്നു. അപ്പോഴും കർമ്മം കൊണ്ട് കാവ്യയാണ് അമ്മയുടെ സ്ഥാനത്തേക്ക് നിന്നതും.
പത്തുമാസം ചുമന്നതും നൊന്തുപ്രസവിച്ചതും ഏലാം ഒരാൾ ആണെങ്കിലും കർമ്മം കൊണ്ട് ഇപ്പോൾ അമ്മയാകുന്നത് കാവ്യാ ആണെന്ന് മാത്രം.പൊതുവെ സെലിബ്രിറ്റികളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള അടങ്ങാത്ത ആഗ്രഹം പിന്നെ തങ്ങളുടെ ഇഷ്ട താരദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത് അറിയാനുള്ള ആകാംക്ഷയും ഒക്കെയാണ് പുതിയ പോസ്റ്റിൽ നിറഞ്ഞു കാണുന്നതും.
ALSO READ: ചേച്ചിയ്ക്ക് കേക്ക് വായിൽ വച്ച് കൊടുക്ക് മോളെ! ഞങ്ങളുടെ സ്വന്തം മീനൂട്ടിക്ക് 25 ആയെന്ന് കാവ്യ; പിറന്നാൾ സന്തോഷം
കാവ്യയെ ഒരിക്കൽ പോലും മീനാക്ഷി അമ്മ എന്ന് വിളിച്ചിട്ടില്ല. ഒരിക്കൽ ദിലീപ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടും ഉണ്ട്. മീനാക്ഷിക്ക് കാവ്യ അമ്മയാകില്ല പക്ഷേ എല്ലാം പറയാനുള്ള നല്ല ഒരു സുഹൃത്ത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാത്രമല്ലഡിവോഴ്സ് കഴിഞ്ഞ വേളകളിൽ മകളെ വീട്ടിൽ തനിച്ചാക്കി പോകുമ്പോഴുള്ള ബുദ്ധിമുട്ടുകളും അങ്ങനെയാണ് രണ്ടാമതൊരു വിവാഹം എന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ASO READ: ആദ്യമായി മഞ്ജു അമ്മയായ ദിനം! വമ്പൻ ആഘോഷം നടത്തി ദിലീപും കാവ്യയും; കേക്ക് മുറിച്ച് അച്ഛനും കാവ്യക്കും നൽകി മീനാക്ഷിയും
9 വർഷമായി കാവ്യയും ദിലീപും ഒന്നിച്ചിട്ട്. ഇരു കുടുംബങ്ങളിലും ഒരംഗം കൂടി വർധിക്കുകയും ചെയ്തു. 6 വർഷമായി ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിട്ട്. കഴിഞ്ഞദിവസം ഇവർ വിവാഹവാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.





English (US) ·