പത്ത് വർഷത്തിലേറെ ആ രോ​ഗവുമായി പോരാടിയതാണ്; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ബെല്ല ഹഡിഡ്

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam19 Sept 2025, 4:56 pm

ലൈം ഡിസീസ് എന്ന ബാക്ടീരിയൽ രോ​ഗാവസ്ഥയുമായി പോരാടുകയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ബെല്ല ഹാഡിഡ്. ആ അവസ്ഥയിൽ ആശുപത്രിയിൽ നിന്നുമെടുത്ത ചിത്രങ്ങൾ നടി പങ്കുവച്ചു

bellaബെല്ല ഹാഡിഡ്
വർഷങ്ങളായി താൻ ലൈം (ബാക്ടീരിയൽ ഇൻഫക്ഷൻ) രോഗവുമായി മല്ലിടുകയാണ് എന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സൂപ്പർ മോഡലായ ബെല്ല ഹഡിഡ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. ഓക്സിജൻ മാസ്ക് ധരിച്ചുകൊണ്ടുള്ള ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രമാണ് 28 കാരിയായ ബെല്ല പങ്കുവച്ചിരിയ്ക്കുന്നത്. ശരീരത്തിലേക്ക് ഐവി ഇട്ടതായും കാണാം

ആശുപത്രിയിലെ വ്യത്യസ്ത അവസ്ഥകളിൽ എടുത്ത ചിത്രങ്ങലാണ് ബെല്ല പങ്കുവച്ചിരിയ്ക്കുന്നത്. ട്രീറ്റ്മെന്റ് എത്രത്തോളം കടുത്ത രീതിയിലായിരുന്നു എന്ന് ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാവും. ലൈം യോദ്ധാവ് എന്ന് പറഞ്ഞ് ബെല്ലയുടെ അമ്മ യോളണ്ട ഹാഡിഡ് കമന്റ് ബോക്സിലെത്തി. ഐ ലവ് യു, അർഹിക്കുന്ന അത്രയും ശക്തയും ധൈര്യശാലിയുമായി എന്നാണ് സഹോദരി ജിഗി ഹാഡിഡിന്റെ കമന്റ്.

Also Read: നിങ്ങൾക്ക് വേണ്ടി മരിക്കും എന്ന് പറയുന്നവർക്ക്, അവർക്ക് വേണ്ടി ജീവിച്ചുകൂടെ; ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്ന് ഉത്തര ഉണ്ണി

രോഗ വിവരങ്ങളെ കുറിച്ചൊന്നും ബെല്ല പറഞ്ഞില്ലെങ്കിലും, മകളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് യോലാൻഡ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. നിങ്ങൾക്ക് മനസ്സിലാകുന്നതുപോലെ, എന്റെ ബെല്ല നിശബ്ദമായി പോരാടുന്നത് കാണുന്നത് എന്റെ ഉള്ളിലെ വല്ലാത്ത നിരാശയുണ്ടാക്കുന്നതാണ് എന്റെ സുന്ദരിയായ ബെല്ലിറ്റയോട്: നീ അക്ഷീണയും ധൈര്യശാലിയുമാണ്. ഒരു കുട്ടിയും അവരുടെ ശരീരത്തിൽ ഭേദമാക്കാനാവാത്ത ഒരു വിട്ടുമാറാത്ത രോഗത്താൽ കഷ്ടപ്പെടാൻ പാടില്ല.- എന്നാണ് അമ്മ എഴുതിയത്.

Also Read: ഇരുപത്തിയഞ്ചുലക്ഷം വരെ വാങ്ങിയ നാളുകൾ! ബാങ്ക് ബാലൻസ്, ബിസിനസ്, വീടുകൾ, ലക്ഷ്വറി വണ്ടികൾ; കാവ്യയും സിനിമ യാത്രയും

വരുന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിന്റെ തീരുമാനം എന്താകും? ഈ കുഞ്ഞൻ ഓഹരി കുതിക്കുന്നത് എന്തുകൊണ്ട്?


2012 ൽ ആണ് തനിക്ക് ലൈം ഡിസീസ് ഉള്ളതായി ബെല്ല ഹാഡിഡ് സ്ഥീരികരിച്ചത്. ഒരു പതിറ്റാണ്ടോളാം നീണ്ട പോരാട്ടത്തിനൊടുവിൽ അസുഖത്തിൽ നിന്ന് താൻ പൂർണമായും മുക്തി നേടി എന്ന് 2023 ൽ നടി അറിയിച്ചിരുന്നു. ഈ അവസ്ഥയിൽ തളർന്നുപോകാതെ മുന്നോട്ടു വന്നതിൽ എനിക്ക് എന്നിൽ തന്നെ അഭിമാനമുണ്ടെന്നാണ് നടി പറഞ്ഞിരുന്നത്. ഈ വർഷങ്ങളിൽ തനിക്ക് കരുത്തായി നിന്ന അമ്മയ്ക്കും ബെല്ല നന്ദി പറഞ്ഞു. ഇപ്പോൾ ആശുപത്രി സന്ദർശനം എന്തിനാണ് എന്നോ, മുന്നേ എടുത്ത ചിത്രങ്ങളാണോ പങ്കുവച്ചത് എന്നോ വ്യക്തമല്ല
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article